ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

സെപ്തംബറില്‍ പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Updated on
1 min read

പാലക്കാട് കുനിശ്ശേരി സ്വദേശിയായ എൺപത്തിനാലുകാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഭാരതിയമ്മ നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. സെപ്തംബറില്‍ പാലക്കാട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
ആളുമാറി അറസ്റ്റ്: പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി

പാലക്കാട് കുനിശ്ശേരി സ്വദേശി ഭാരതിയമ്മയാണ് തനിക്കെതിരെയുണ്ടായ മനുഷ്യാവകാശ ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പാലക്കാട് സൗത്ത് പോലീസിന്റെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് നാല് വര്‍ഷമാണ് ഭാരതിയമ്മ കോടതി കയറിയിറങ്ങേണ്ടി വന്നത്. വീട് അതിക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പേരിലുള്ള സാമ്യത്തിന്റെ പേരില്‍ ഭാരതിയമ്മയെ 2019ല്‍ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഭാരതിയമ്മയെ, ആള് മാറിയെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പാലക്കാട് സൗത്ത് പോലീസിന്റെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് നാല് വര്‍ഷമാണ് ഭാരതിയമ്മ കോടതി കയറിയിറങ്ങേണ്ടി വന്നത്.

താന്‍ പ്രതിയല്ലെന്ന് പോലീസില്‍ അറിയിച്ചിട്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഭാരതിയമ്മയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്ന് ഭാരതിയമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. 1998ലാണ് കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീടുകയറി ജോലിക്കാരി ഭാരതി അതിക്രമം കാണിച്ചുവെന്ന പരാതി വരുന്നത്. ഇവര്‍ക്ക് പകരമാണ് 80 കാരിയായ ഭാരതിയമ്മയെ പോലീസ് നിയമക്കുരുക്കില്‍പ്പെടുത്തിയത്.

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ്; പോലീസ് വീഴ്ചയ്ക്ക് എൺപതുകാരി കോടതി കയറിയിറങ്ങേണ്ടി വന്നത് നാല് വർഷം

വീട്ടുമുറ്റത്തെ ചെടിച്ചട്ടിയും മറ്റും തകര്‍ത്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 48 കാരിയായ ഭാരതിയെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ഇവര്‍ പിന്നീട് തുടര്‍നടപടികള്‍ക്കായി ഹാജരായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ പോലീസ് കുനിശ്ശേരി സ്വദേശിയും എണ്‍പതുകാരിയുമായ മറ്റൊരു ഭാരതിയെ അറസ്റ്റ് ചെയ്തു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ഇവര്‍ അറിയിച്ചെങ്കിലും പോലീസ് നടപടി തുടരുകയായിരുന്നു.

logo
The Fourth
www.thefourthnews.in