നരബലി കേസ്; പോലീസ് കസ്റ്റഡി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍
നരബലി കേസില്‍ പോലീസ് കസ്റ്റഡി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയിലേക്ക്. 12 ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ തെളിവുണ്ടാക്കാനാണ് ഇത്രയും നീണ്ട ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത് എന്നാണ് ഒന്നാം പ്രതി ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ്, മൂന്നാം പ്രതി ലൈല എന്നിവര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആരോപണം.
അന്വേഷണ സംഘം നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത് എന്നും പ്രതികള്‍ ആരോപിക്കുന്നു. പോലീസ് കസ്റ്റഡി 24 ന് അവസാനിക്കാനിരിക്കെയാണ് പ്രതികളുടെ നീക്കം. അഡ്വ. ബിഎ ആളൂര്‍ മുഖേനയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊച്ചിയില്‍ നിന്നും കാണാതായ സ്ത്രീകളുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആറന്‍മുളയ്ക്ക് സമീപം ഇലന്തുരിലെ നരബലി കേസിലേക്ക് വഴി തുറന്നത്.
കൊച്ചിയില്‍ നിന്നും കാണാതായ സ്ത്രീകളുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആറന്‍മുളയ്ക്ക് സമീപം ഇലന്തുരിലെ നരബലി കേസിലേക്ക് വഴി തുറന്നത്. എറണാകുളം ജില്ലയില്‍ ഇക്കഴിഞ്ഞ ജൂണിലും സെപ്റ്റംബറിലുമായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണത്തില്‍ റഷീദ് എന്ന വ്യക്തി സ്ത്രീളുമായി ബന്ധപ്പെട്ടിരുന്നു എന്ന കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. കൊച്ചിയില്‍ നിന്നും കാണാതായ സ്ത്രീകളെ ഇയാള്‍ ഇലന്തുരിലെ ലൈല, ഭഗവല്‍ സിങ് ദമ്പതികളുടെ വിട്ടീല്‍ എത്തിച്ചിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് നരബലി സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നത്. പിന്നാലെ മൂവരെയും കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇവരുടെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു