അറസ്റ്റിലായ സി ആര്‍ ജനാര്‍ദ്ദനന്‍, കൊല്ലപ്പെട്ട രമാദേവി
അറസ്റ്റിലായ സി ആര്‍ ജനാര്‍ദ്ദനന്‍, കൊല്ലപ്പെട്ട രമാദേവി

നഖങ്ങളിൽ കുടുങ്ങിയ 40 മുടിയിഴകള്‍; രമാ ദേവിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ്, 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്

ക്രൈം ബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പരാതിക്കാരനായ ഭര്‍ത്താവ് തന്നെയാണ് കൊല നടത്തിയത് എന്ന് തെളിഞ്ഞത്
Updated on
1 min read

പതിനേഴ് വര്‍ഷം മുന്‍പ് നടന്ന തിരുവല്ല കോയിപ്പുറം രാമാദേവി കൊലക്കേസില്‍ 75 കാരനായ ഭര്‍ത്താവ് പിടിയില്‍. റിട്ടയേര്‍ഡ് പോസ്‌റ്മാസ്റ്റര്‍ ആറന്മുള കച്ചേരിപ്പടി ശ്രീമംഗലത്ത് സി ആര്‍ ജനാര്‍ദ്ദനന്‍ ആണ് ഒന്നര പതിറ്റാണ്ടിന് ശേഷം കുറ്റസമ്മതം നടത്തിയത്. ക്രൈം ബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പരാതിക്കാരനായ ഭര്‍ത്താവ് തന്നെയാണ് കൊല നടത്തിയത് എന്ന് തെളിഞ്ഞത്.

കൊല്ലപ്പെട്ട രമാദേവിയുടെ കൈകളിലെ നഖങ്ങളില്‍ കുടുങ്ങിയ 40 മുടിയിഴകളുടെ ശാസ്ത്രീയ പരിശോധയിലാണ് പ്രതിയിലേക്കുള്ള വെളിച്ചം വീശിയത്. പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡീറ്റെക്റ്റീവ് ഇന്‍സ്പെക്ടര്‍ സുനില്‍ രാജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റിട്ടയേഡ് പോസ്റ്റല്‍ ജീവനക്കാരനായ ജനാര്‍ദ്ദനന്‍ ചെങ്ങന്നൂര്‍ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു.

പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡീറ്റെക്റ്റീവ് ഇന്‍സ്പെക്ടര്‍ സുനില്‍ രാജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

2006 മെയ് 26 നാണ് രാമാദേവി (50)വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവം ശേഷം നാടുവിട്ട സ്ഥലവാസിയായ ചൂടലമുത്തു എന്ന തമിഴ്‌നാട് സ്വദേശിയെ ചുറ്റിപ്പറ്റി ആയിരുന്നു ലോക്കല്‍ പോലീസ് അന്വേഷണം പുരോഗമിച്ചത്. എന്നാല്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. കൊലപാതകം നടന്നു ആറുമാസത്തിന് ശേഷം ജനാര്‍ദ്ദനന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് രക്തം പുരണ്ട കത്തിയും കണ്ടെത്തിയിരുന്നു. ഇതിനിടെ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. ഇതിനോട് ജനാര്‍ദ്ദനന്‍ സഹകരിച്ചിരുന്നില്ല.

സ്ഥലവാസിയായ ചൂടലമുത്തു എന്ന തമിഴ്‌നാട് സ്വദേശിയെ ചുറ്റിപ്പറ്റി ആയിരുന്നു ലോക്കല്‍ പോലീസ് അന്വേഷണം

പ്രക്ഷോഭം തുടരുന്നതിനിടെ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജനാര്‍ദ്ദനന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജിയില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, പ്രതിയെന്ന് സംശയിക്കുന്ന ചുടലമുത്തുവിനോപ്പം താമസിച്ചിരുന്ന സ്ത്രീയെ ക്രൈംബ്രാഞ്ച് തെങ്കാശിയില്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. പിന്നാലെയാണ് പോലീസ് ശാസ്ത്രീയ പരിശോധനയിലേക്ക് കടന്നതും ജനാര്‍ദനനെ അറസ്റ്റ് ചെയ്തതും.

logo
The Fourth
www.thefourthnews.in