കുടയത്തൂര്‍ ഉരുള്‍പ്പൊട്ടലില്‍ അഞ്ച് മരണം; മൃതദേഹങ്ങള്‍ എല്ലാം കണ്ടെടുത്തു

കുടയത്തൂര്‍ ഉരുള്‍പ്പൊട്ടലില്‍ അഞ്ച് മരണം; മൃതദേഹങ്ങള്‍ എല്ലാം കണ്ടെടുത്തു

പ്രദേശത്ത് അപകട സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നാല് കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി
Updated on
1 min read

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പെട്ടലില്‍ അപകടത്തില്‍പ്പെട്ട കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഡോഗ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് മൃതദേഹമെല്ലാം കണ്ടെത്തിയത്. ചിറ്റിടിച്ചാലില്‍ സോമന്‍, അമ്മ തങ്കമ്മ (75), ഭാര്യ ഷിജി, മകള്‍ ഷിമ (25) ചെറുമകന്‍ ദേവാനന്ദ് (5) എന്നിവരാണ് മരിച്ചത്.

ഇതോടെ തെരച്ചില്‍ അവസാനിപ്പിക്കാനാണ് തീരുമാനം. പ്രദേശത്ത് അപകട സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നാല് കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.

ചിറ്റിടിച്ചാലില്‍ സോമന്‍, അമ്മ തങ്കമ്മ (75), ഭാര്യ ഷിജി, മകള്‍ ഷിമ (25) ചെറുമകന്‍ ദേവാനന്ദ് (5) എന്നിവരാണ് മരിച്ചത്

പുലര്‍ച്ചെ നാല് മണിയോടെ കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. 52 ഓളം വീടുകളുള്ള കോളനി പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

ഇന്നലെ രാത്രി മുതല്‍ ഇവിടെ അതിശക്തമായ മഴയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. സോമന്റെ വീടിന് സമീപത്തെ മറ്റൊരു വീടിന് കൂടി അപകടത്തില്‍ കേടുപാടുകള്‍ പറ്റി. അപകടം നടന്ന മേഖല റവന്യൂമന്ത്രി കെ രാജന്‍ രാവിലെ സന്ദര്‍ശിച്ചിരുന്നു.യാതൊരുവിധ ഭീഷണിയുമില്ലാതിരുന്ന മേഖലയില്‍ എങ്ങനെ ഉരുള്‍പൊട്ടലുണ്ടായി എന്ന് പരിശോധിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in