ഐഎഫ്എഫ്കെ
ഐഎഫ്എഫ്കെ

അഞ്ചാംദിനം പ്രദര്‍ശനത്തിനെത്തുന്നത് 66 ചിത്രങ്ങള്‍; 'നന്‍പകല്‍ നേരത്ത് മയക്കം' ഇന്നും പ്രദര്‍ശിപ്പിക്കും

നിറഞ്ഞ സദസില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും
Updated on
1 min read

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ 66 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ആദ്യ ഷോയ്ക്ക് തന്നെ മികച്ച പ്രേക്ഷക പ്രീതി ലഭിച്ച ലിജോ ജോസ് പെല്ലിശേരിയുടെ മത്സര വിഭാഗ ചിത്രം നന്‍പകൽ നേരത്ത് മയക്കത്തിന്റെ രണ്ടാംഘട്ട പ്രദർശനം ഇന്ന് നടക്കും. 

ഏക്താര കളക്ടീവിൻ്റെ 'എ പ്ലസ് ഓഫ് അവർ ഓൺ' ആണ് മത്സര വിഭാഗത്തിൽ നിന്ന് ഇന്ന് പ്രദർശനത്തിനെത്തുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം.  കോർഡിയലി യുവേഴ്സ് , കൺസേൺ ഡ്  സിറ്റിസൺ , മെമ്മറിലാൻഡ് , ഔർ ഹോം , ക്ലൊണ്ടൈ ക് , കെർ, ഹൂ പ്പോ, കൺവീനിയൻസ് സ്റ്റോർ എന്നിവയാണ് മറ്റ് മത്സര വിഭാഗ ചിത്രങ്ങൾ.

മലയാളം സിനിമാ വിഭാഗത്തിൽ വഴക്ക്, പട, ബാക്കി വന്നവർ, വേട്ടപ്പട്ടികളും ഓട്ടക്കാരും , ദ ബാരി കുരുവി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിൻ്റെ കഥയും ഇന്ന് മേളയിലുണ്ട്. കഴിഞ്ഞ നാല് ദിനങ്ങളിലും വൻ പ്രേക്ഷക പങ്കാളിത്തമായിരുന്നു മേളയിൽ.  നിറഞ്ഞ സദസിലായിരുന്നു പ്രദർശനങ്ങളല്ലാം.

logo
The Fourth
www.thefourthnews.in