അനധികൃത സ്വത്ത് സമ്പാദനം: കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർക്കും കുടുംബത്തിനും രണ്ട് വർഷം തടവും 2.5 കോടി രൂപ പിഴയും

അനധികൃത സ്വത്ത് സമ്പാദനം: കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർക്കും കുടുംബത്തിനും രണ്ട് വർഷം തടവും 2.5 കോടി രൂപ പിഴയും

എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്
Updated on
1 min read

അനധികൃത സ്വത്ത് സമ്പാദന കേസിൽ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർക്കും ഭാര്യയ്ക്കും മൂന്ന് മക്കൾക്കും രണ്ട് വർഷം കഠിനതടവും 2.5 കോടി രൂപ പിഴയും ശിക്ഷ. പി ആർ വിജയൻ, ഭാര്യ വസന്ത, മക്കളായ ധന്യ, ദിവ്യ, നവ്യ എന്നിവർക്കാണ് എറണാകുളം സിബിഐ കോടതി ശിക്ഷ വിധിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സിൽ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 2006 സെപ്റ്റംബർ 27നാണ് വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തതത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലായിരുന്നു കേസ്.

പ്രതികൾ 2003 ജൂലൈ മുതൽ 2005 ജൂലൈ വരെയുള്ള കാലയളവിൽ 79,93,859 രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

അനധികൃതമായി സമ്പാദിച്ച സ്വത്ത് ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റി. ഇതിന് പി ആർ വിജയൻ ഭാര്യയുയും മക്കളുമായും ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ.

2008 ജൂൺ 30നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.

logo
The Fourth
www.thefourthnews.in