ഓപ്പറേഷൻ തീയേറ്ററുകളിൽ
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം; ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ

ഓപ്പറേഷൻ തീയേറ്ററുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം; ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ

ഓപ്പറേഷൻ തീയേറ്ററുകളിൽ അണുബാധ തടയാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു
Updated on
1 min read

ശസ്ത്രക്രിയ സമയത്ത് ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ അണുബാധ തടയാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു വ്യക്തമാക്കിയത്.

ആശുപത്രികളിലെയും ഓപ്പറേഷൻ തീയേറ്ററുകളിലെയും ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണെന്നും രോഗിയുടെ സുരക്ഷിതത്വത്തിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാണ് ഡോ സുല്‍ഫി നൂഹു വ്യക്തമാക്കിയത്.

ഓപ്പറേഷൻ തീയേറ്ററുകളിൽ
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം; ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ
'ശസ്ത്രക്രിയ ചെയ്യുമ്പോഴും ഹിജാബ് ധരിക്കണം' തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥിനികളുടെ കത്ത്

ഓപ്പറേഷന്‍ തീയേറ്ററുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎ നിലപാട് വ്യക്തമാക്കിയത്. ആവശ്യമുന്നയിച്ച ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കുകയാണ് ചെയ്തത്.

ഓപ്പറേഷന്‍ തീയേറ്ററില്‍ ഹിജാബും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥിനികളാണ് കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയത്. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് ഏത് സാഹചര്യത്തിലും ഹിജാബ് നിര്‍ബന്ധമാണെന്നാണ് കത്തില്‍ പറയുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് കത്ത് നല്‍കിയത്

2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥി നല്‍കിയ കത്തില്‍ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെയും ഒപ്പുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് കത്ത് നല്‍കിയത്.ആശുപത്രിയുടേയും ഓപ്പറേഷന്‍ തീയേറ്ററിലെയും ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എന്നാല്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികളുണ്ട്. ശസ്ത്രക്രിയക്ക് ആവശ്യമായ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളില്‍ അണുവിമുക്തമാക്കി കൊണ്ടുളള ഫുള്‍ സ്ലീവ് സ്‌ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ ഹൂഡ്‌സും ലഭ്യമാണെന്നും കത്തില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in