ഗസ്റ്റ് ഹൗസുണ്ട്, ഹോട്ടലില്ല; സഹായ പദ്ധതിയുണ്ട്,ഇൻഷുറൻസില്ല;
ജിഎസ്ടി കേസിൽ ഐഎംഎയുടെ എതിർ സത്യവാങ്മൂലം

ഗസ്റ്റ് ഹൗസുണ്ട്, ഹോട്ടലില്ല; സഹായ പദ്ധതിയുണ്ട്,ഇൻഷുറൻസില്ല; ജിഎസ്ടി കേസിൽ ഐഎംഎയുടെ എതിർ സത്യവാങ്മൂലം

ഐഎംഎയുടെ പ്രവർത്തനങ്ങൾ ബിസിനസല്ല, ജിഎസ്ടി പരിധിയിൽ അത് വരില്ല.സെൻട്രൽ ജിഎസ്ടിയുടെ നടപടികൾ ഭരണഘടനാവിരുദ്ധമെന്നും ഹൈക്കോടതിയിൽ ഐഎംഎ കേരള ഘടകത്തിന്റെ എതിർസത്യവാങ്മൂലം
Updated on
2 min read

ഐഎംഎ കേരളഘടകത്തിന്റെ ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് ഡിജിജിഐ(ഡയറക്ട്രേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് ) ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വാദങ്ങൾ ഭരണാഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് സംഘടനയുടെ എതിർ സത്യവാങ്മൂലം.

ഐഎംഎയുടെ പ്രവർത്തനങ്ങൾ സിജിഎസ്ടി ആക്ടിൻ്റെ സെക്ഷൻ 2(17),7(1)(a) എന്നിവയുടെ പരിധിയിൽ വരുന്നുവെന്നാണ് ജിഎസ്ടി വകുപ്പ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.എന്നാൽ ഈ വാദങ്ങൾ വസ്തുതയ്ക്കും നിയമത്തിനും നിരക്കുന്നതല്ലെന്നാണ് ഐഎംഎ കേരളഘടകത്തിൻ്റെ വാദം

ഐഎംഎ ജീവകാരുണ്യപ്രവർത്തനങ്ങളാണ് നടത്തുന്നത്.കഴിഞ്ഞ 6 വർഷത്തേക്കായി 50 കോടി ജിഎസ്ടി കുടിശികയുണ്ടെന്ന് ജിഎസ്ടി കാടടച്ചു പറയുകയായിരുന്നു.ഈ കണക്ക് അടിസ്ഥാനരഹിതമെന്നും ഐഎംഎ വാദിക്കുന്നു.

ഗസ്റ്റ് ഹൗസുണ്ട്, ഹോട്ടലില്ല; സഹായ പദ്ധതിയുണ്ട്,ഇൻഷുറൻസില്ല;
ജിഎസ്ടി കേസിൽ ഐഎംഎയുടെ എതിർ സത്യവാങ്മൂലം
ജിഎസ്ടി കുരുക്കിൽ ഐഎംഎ; ജപ്തി നടപടികൾ ഒഴിവാക്കാൻ സംഘടന ഹൈക്കോടതിയെ സമീപിച്ചു

ഐഎംഎ ബിസിനസ് നടത്തുകയാണെന്ന ജിഎസ്ടി വകുപ്പിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണ്.ആലുവയിലെ പെരിയാർ ഹൗസിൽ ഗസ്റ്റ് ഹൗസുകൾ,കോൺഫറൻസ് ഹാളുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.എന്നാൽ അവ അംഗങ്ങൾക്കും അതിഥികൾക്കും മാത്രമാണ് ലഭ്യമാവുക.കേരളത്തിന് പുറത്ത് ഗസ്റ്റ് ഹൗസുകളൊന്നും ഇല്ല.ഐഎംഎ ഹോട്ടലുകൾ നടത്തുന്നില്ല.പെരിയാർ ഹൗസിലെ റസിഡൻഷ്യൽ ഫ്ലാറ്റുകൾ അംഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്.ഇതിനായി ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട് എന്നും ഐഎംഎ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

ഐഎംഎയുടെ പ്രവർത്തനങ്ങൾ 'സപ്ലൈ ഓഫ് സർവീസി'ൽ ഉൾപ്പെടുത്തി ബിസിനസ് എന്ന് നിർവചിച്ചത് വസ്തുതാവിരുദ്ധമെന്നാണ് എതിർസത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.ക്ലബ്ബിലെ അംഗങ്ങൾക്കും ഭാരവാഹികൾക്കും ഇടയ്ക്കുള്ള ഇടപാടുകളെ 'സപ്ലൈ'യുടെ പരിധിയിൽ കൊണ്ടുവന്ന് ജിഎസ്ടി ബാധകമാക്കാനാകില്ലെന്ന് 2019ലെ സുപ്രീംകോടതിയിലെ വെസ്റ്റ് ബംഗാൾ വേഴ്സസ് കൽക്കട്ട ലിമിറ്റഡ് കേസിലെ വിധി ചൂണ്ടിക്കാട്ടി ഐഎംഎ വാദിക്കുന്നു.

ഐഎംഎയ്ക്ക് സമാനമായ രീതിയിൽ രൂപീകരിക്കപ്പെട്ട ക്ലബ്ബുകളിൽ നിന്നും അസോസിയേഷനുകളിൽ നിന്നും നികുതി ഈടാക്കുന്നുവെന്ന ജിഎസ്ടിയുടെ വാദം ഭരണഘടന ലംഘനമാണെന്നും എതിർസത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു

ഗസ്റ്റ് ഹൗസുണ്ട്, ഹോട്ടലില്ല; സഹായ പദ്ധതിയുണ്ട്,ഇൻഷുറൻസില്ല;
ജിഎസ്ടി കേസിൽ ഐഎംഎയുടെ എതിർ സത്യവാങ്മൂലം
ജീവകാരുണ്യത്തിന്റെ പേരിൽ വൻ ബിസിനസ്,നികുതി കുടിശിക 50 കോടി; ഐഎംഎക്കെതിരെ ജിഎസ്ടി

ഹോസ്പിറ്റൽ എക്വിപ്മെന്റ് പ്രൊട്ടക്ഷൻ സ്കീം പ്രൊഫഷണൽ എക്വിപ്മെന്റ് ആൻ്റ് എംപ്ലോയ്മെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലാണ്.ജിഎസ്ടി നിയമപ്രകാരമാണ് ഈ സൊസൈറ്റിയുടെ പ്രവർത്തനം.2017-18 സാമ്പത്തികവർഷത്തിന്റെ തുടക്കം മുതൽ ഒരുവർഷം 1.63 കോടി രൂപയോളം ഐഎംഎ ഇതിനായി ജിഎസ്ടി അടയ്ക്കുന്നുണ്ട്.ഇതുവരെ 9.79 കോടി രൂപ ജിഎസ്ടി അടച്ചതായും എതിർസത്യവാങ്മൂലത്തിൽ പറയുന്നു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും 2017-18 സാമ്പത്തിക വർഷം മുതൽ ഓരോവർഷവും 1.08 കോടിരൂപ വീതം ഇതിനോടകം 6.48 കോടി രൂപ ജിഎസ്ടി അടച്ചതായി സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.ഐഎംഎ കേരള,ദേശീയ ഘടകത്തിന് ജിഎസ്ടി തുക അടയ്ക്കാനായി തങ്ങളുടെ വിഹിതം കൈമാറിയതിന്റെ കണക്കും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഐഎംഎ ഇൻഷുറൻസ് സ്കീമുകളൊന്നും നടത്തുന്നില്ലെന്നും സത്യവാങ്മൂലം പറയുന്നു. ഐഎംഎയുടെ സാമൂഹ്യസുരക്ഷാ സ്കീമുകൾ പരസ്പര സ്വയം സഹായ സ്കീമുകൾ ആണെന്നും സംഘടനയ്ക്ക് പുറത്ത് ആർക്കും അതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും ജിഎസ്ടിയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഐഎംഎ വ്യക്തമാക്കി.

മഞ്ചേരി,ചാലക്കുടി ഫ്ലാറ്റ് പദ്ധതികളുടെ നിർമ്മാണം ഐഎംഎ കേരള ഘടകമല്ല നിർവഹിക്കുന്നത്.പ്രത്യേകം ഇൻകം ടാക്സ് പാൻ ഉള്ള മറ്റ് ബ്രാഞ്ചുകൾക്കാണ് അവയുടെ നിർമ്മാണചുമതലയെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം പൂർത്തിയാകും മുമ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ച ജിഎസ്ടി നടപടി നിർഭാഗ്യകരമാണ്.മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകി മാധ്യമവിചാരണയ്ക്ക് ജിഎസ്ടി വകുപ്പ് ചുക്കാൻ പിടിക്കുന്നതായും ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ ഫയൽ ചെയ്ത എതിർ സത്യവാങ്മൂലം ആരോപണമുയർത്തുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ കഴിഞ്ഞ ആറ് വർഷത്തെ ​ജിഎസ്ടി കുടിശിക 50 കോടി രൂപയോളം വരുമെന്നാണ് സെൻട്രൽ ജിഎസ് ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഐഎംഎയുടെ എല്ലാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ അല്ലെന്നും അംഗത്വഫീസ്, വിവിധ സാമൂഹ്യസുരക്ഷാ ക്ഷേമ പദ്ധതികൾ ഇവയെല്ലാം ജിഎസ് ടി പരിധിയിൽപ്പെടുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ സാമൂഹ്യ സുരക്ഷാപദ്ധതികൾക്കായി ഐഎംഎ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 280 കോടി രൂപ സമാഹരിച്ചതായാണ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ജിഎസ് ടി ഇൻ്റലിജൻസിൻ്റെ അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഈ തുകയ്ക്ക് ആനുപാതികമായ നികുതി അടച്ചിട്ടില്ല.

ഈ കണ്ടെത്തലുകളെയാണ് എതിർ സത്യവാങ്മൂലത്തിൽ ഐഎംഎ തള്ളിപ്പറയുന്നത്.ജിഎസ്ടി കേസിൽ ജപ്തി നടപടി ഒഴിവാക്കാൻ ഐഎംഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അടുത്ത വെള്ളിയാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in