ബംഗാള്‍ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

മെയ് ഏഴോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് നിഗമനം
Updated on
1 min read

ബംഗാള്‍ ഉൾക്കടലിൽ അടുത്തയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് പത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. കേരളത്തിലും തമിഴ് നാട്ടിലും അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മെയ് ഏഴോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് നിഗമനം. മെയ് എട്ടിന് അതി തീവ്ര ന്യൂനമർദമാകും. അടുത്ത ചൊവ്വാഴ്ചയോടെ രൂപപ്പെടുന്ന ചുഴലിക്കാറ്റ് പത്താം തീയതിയോടെ ശക്തി പ്രാപിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കാലവസ്ഥയെയും പ്രദേശത്തെയും ആശ്രയിച്ച് ചുഴലിക്കാറ്റിന് ശക്തി കൂടാനോ കുറയാനോ സാധ്യതയുണ്ട്.

ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in