അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴയൊഴിഞ്ഞ് വയനാട്, ഇന്ന് മുന്നറിയിപ്പില്ല

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴയൊഴിഞ്ഞ് വയനാട്, ഇന്ന് മുന്നറിയിപ്പില്ല

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ പാത്തി
Updated on
1 min read

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതി ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ വലിയ ദുരന്തം വിതച്ച വയനാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം മഴ മുന്നറിയിപ്പില്ലെന്നതും ശ്രദ്ധേയമാണ്.

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല

യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ പാത്തി നിലവിലുണ്ട്. ഇതിന് പുറമെ വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ തീവ്ര ന്യുനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴയൊഴിഞ്ഞ് വയനാട്, ഇന്ന് മുന്നറിയിപ്പില്ല
വയനാട് പുനരധിവാസത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതി; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ആവശ്യപ്പെടും

കേരള തമിഴ്നാട് തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

logo
The Fourth
www.thefourthnews.in