മഴ കനക്കും, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ കനക്കും, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്
Updated on
1 min read

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. മലപ്പുറം പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

അറബിക്കടലിലെ അതിശക്തമായ ന്യൂനമര്‍ദം അടുത്ത ആറു മണിക്കൂറില്‍ അതി തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറിയേക്കും

വടക്കു കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്താനും സമീപപ്രദേശങ്ങളിലായി രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദവും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്ധ്രാ പ്രദേശിനും തെക്കന്‍ ഒഡീഷക്കും സമീപത്തായി രൂപം കൊണ്ട ശക്തിയേറിയ ന്യൂനമര്‍ദവുമാണ് മഴയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്നത്. അറബിക്കടലിലെ അതിശക്തമായ ന്യൂനമര്‍ദം അടുത്ത ആറു മണിക്കൂറില്‍ അതി തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. നിലവില്‍ പടിഞ്ഞാറു- വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്നുമാറിയേക്കും. സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയേറിയ ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 36 മണിക്കൂറില്‍ ശക്തിയേറിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദം ആകാനും സാധ്യതയുണ്ട്.

മഴ കനക്കും, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അടുത്ത മണിക്കൂറില്‍ സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദങ്ങളുടെ സാന്നിധ്യം കേരളത്തില്‍ ഈ ആഴ്ച്ച വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതവര്‍ധിപ്പിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 30) അതിശക്തമായ മഴയ്ക്കും അടുത്ത ഏഴ് ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കാലാവസ്ഥയിലെ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

logo
The Fourth
www.thefourthnews.in