ഭക്ഷ്യ വിഷബാധയേറ്റ യുവതിയുടെ മരണം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഭക്ഷ്യ വിഷബാധയേറ്റ യുവതിയുടെ മരണം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഭക്ഷ്യവിഷബാധമൂലമാണോ മരണമെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം
Updated on
1 min read

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി രശ്മി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം അണുബാധ മൂലമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഭക്ഷ്യ വിഷബാധമൂലമാണോ മരണമെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. കിളിരൂര്‍ സ്വദേശിനി രശ്മിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്.

ഭക്ഷ്യ വിഷബാധയേറ്റ യുവതിയുടെ മരണം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആന്തരികാവയവങ്ങൾക്കേറ്റ അണുബാധ മരണത്തിനു കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം ലഭിക്കണം. ശരീര സ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സിങ് ഓഫീസറായിരുന്നു രശ്മി. സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് അൽഫാം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായത്. തുടര്‍ന്നാണ് ഡിസംബര്‍ 31ന് രശ്മി, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതിയുണ്ട്. സംഭവത്തിൽ ഹോട്ടലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുണ്ട്. നേരത്തെയും സമാന പരാതി ഉയർന്നിട്ടും നഗരസഭ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. അതിനിടെ മരിച്ച രശ്മിയുടെ സംസ്കാരം ഇന്ന് നടന്നു.

logo
The Fourth
www.thefourthnews.in