പേളി മാണി ഉൾപ്പെടെ 
ഒന്‍പത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

പേളി മാണി ഉൾപ്പെടെ ഒന്‍പത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

ലക്ഷക്കണക്കിന് വ്യൂവേഴ്‌സുളള മറ്റുചില യൂ ട്യൂബര്‍മാരടക്കമുളളവരുടെ വരുമാനം സംബന്ധിച്ച് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്
Updated on
1 min read

നടിയും അവതാരകയുമായ പേളി മാണി ഉൾപ്പെടെ ഒൻപത് പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്. പേളിമാണിയെ കൂടാതെ എം 4 ടെക്, അണ്‍ബോക്‌സിങ് ഡ്യൂഡ്, കാസ്‌ട്രോ ഗെയിമിങ് തുടങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് റെയ്ഡ് നടത്തിയത്.

യൂട്യൂബിന് പുറമേ ഇവര്‍ക്ക് വന്‍തോതില്‍ അധികവരുമാനം ഉണ്ടെന്നാണ് കണ്ടെത്തല്‍

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.പേളി മാണിയുടെ ആലുവ ചൊവ്വരയിലെ വീട്ടില്‍ രാവിലെ 11 നാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്.

നിരീക്ഷണത്തിലുള്ള യൂട്യൂബർമാർക്ക് യൂട്യൂബിന് പുറമേ വന്‍തോതില്‍ അധികവരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ആദ്യഘട്ട പരിശോധനയെന്നാണ് ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പറയുന്നത്.

വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല. ലക്ഷങ്ങള്‍ വിലപിടിപ്പുളള ഗാഡ്‌ജെറ്റുകള്‍ വിവിധ കമ്പനികള്‍ വിദേശത്ത് നിന്നടക്കം സമ്മാനമായി ലഭിക്കുന്നു. വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുന്നു. വന്‍കിട ഹോട്ടലുകളില്‍ താമസിക്കുന്നു. ഇവയില്‍ പ്പലതും ബിസിനസ് ആവശ്യങ്ങളുടെ ഭാഗമോ മറ്റുപലരുടെയും സമ്മാനമോ ആണെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു.

ലക്ഷക്കണക്കിന് വ്യൂവേഴ്‌സുളള മറ്റു ചില യു ട്യൂബര്‍മാരടക്കമുളളവരുടെ വരുമാനം സംബന്ധിച്ച് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in