മണ്‍സൂണ്‍: ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പുതുക്കിയ സമയക്രമം ഇങ്ങനെ
മണ്‍സൂണ്‍ യാത്രാ സമയപ്പട്ടിക നിലവില്‍ വരുന്നതിന്റെ ഭാഗമായി കൊങ്കണ്‍ റൂട്ടിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പുതിയ ടൈംടേബിള്‍. 24 ട്രെയിനുകളുടെ സമയക്രമമാണ് റെയില്‍വേ പുനഃക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം- ഹസ്രത് നിസാമുദീന്‍, എറണാകുളം ജങ്ഷൻ - പൂനെ ജങ്ഷൻ എക്‌സ്പ്രസ്, എറണാകുളം ജങ്ഷൻ- ഹസ്രത് നിസാമുദ്ദീൻ എക്‌സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ- നേത്രാവതി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. മണ്‍സൂണ്‍ ക്രമീകരണങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പുതിയ സമയക്രമം അനുസരിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.
സമയക്രമത്തില്‍ മാറ്റം വരുന്ന പ്രധാന ട്രെയിനുകള്‍
വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും സര്‍വീസ് നടത്തുന്ന കൊച്ചുവേളി-മുംബൈ ലോകമാന്യതിലക്(12202) കൊച്ചുവേളിയില്‍നിന്ന് പകല്‍ 7.45ന് പുറപ്പെടും. രാത്രി 8.25ന് എത്തേണ്ട തിരികെയുള്ള ട്രെയിന്‍ (12201) ട്രെയിന്‍ രണ്ട് മണിക്കൂര്‍ 20 മിനിറ്റ് വൈകി 10.45ന് കൊച്ചുവേളി എത്തിച്ചേരും.
തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ (22653) തിരുവനന്തപുരത്തുനിന്ന് രാത്രി 10ന് പുറപ്പെടും. തിരികെയുള്ള ട്രെയിന്‍ (22654) രണ്ട് മണിക്കൂര്‍ അഞ്ച് മിനുട്ട് വൈകി പുലര്‍ച്ചെ 6.50നാണ് തിരുവനന്തപുരത്ത് എത്തുക.
ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ ട്രൈ-വീക്ക്‌ലി രാജധാനി എക്‌സ്പ്രസ് (12431) നാല് മണിക്കൂർ 35 മിനുട്ട് നേരത്തേ ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും
ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ (ത്രൈവാരം) രാജധാനി എക്‌സ്പ്രസ് (12432) ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരത്ത് 01.50 ന് എത്തും. നിലവിലെ സമയം അനുസരിച്ച് 2 മണിക്കൂർ 15 മിനിട്ട് വെെകിയാണ് എത്തുക
എറണാകുളം ജങ്ഷൻ - പൂനെ ജങ്ഷൻ എക്‌സ്പ്രസ് എറണാകുളത്തുനിന്ന് (ഞായർ, വെള്ളി ദിവസങ്ങളിൽ ) 2.15 ന് പുറപ്പെടും. നിലവിലെ സമയത്തേക്കാള്‍ മൂന്ന് മണിക്കൂർ നേരത്തെയാണ് വണ്ടി പുറപ്പെടുക
ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന എറണാകുളം ജങ്ഷൻ - ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22655) 2.15ന് പുറപ്പെടും. നിലവിലെ സമയത്തേക്കാള്‍ മൂന്ന് മണിക്കൂർ നേരത്തെയാണിത്
തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്‌സ്പ്രസ് മുംബൈ ലോകമാന്യ തിലക് 11.40ന് പുറപ്പെട്ട് രാത്രി ഏഴിന് തിരുവനന്തപുരത്ത് എത്തും. നിലവില്‍ വെെകിട്ട് 6.05 നാണ് ഈ ട്രെയിൻ തിരുവന്തപുരത്തെത്തുന്നത്
തിങ്കൾ, വെള്ളി ദിവസങ്ങളിൽ സര്‍വിസ് നടത്തുന്ന മുംബൈ ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ് ദ്വൈവാര എക്‌സ്പ്രസ് മുംബൈ ലോകമാന്യ തിലകിൽനിന്ന് വെെകിട്ട് 4.55 ന് പുറപ്പെട്ട് രാത്രി 10.45 ന് കൊച്ചുവേളിയിൽ എത്തും. നിവിലെ സമയത്തിനേക്കാള്‍ രണ്ടു മണിക്കൂർ 20 മിനിറ്റ് വൈകിയാണ് ട്രെയിന്‍ എത്തുക