പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രിസ്മസ് അവധിക്കാലത്തെ യാത്രാക്ലേശം പരിഹരിക്കപ്പെടുമോ? സ്പെഷ്യല്‍ ട്രെയിനുകള്‍ പരിഗണനയിലെന്ന് റെയില്‍വെ

യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കും
Updated on
1 min read

ക്രിസ്മസ് പുതുവത്സര കാലത്തെ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വെ. സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യം പരിഗണയിലാണെന്ന് തിരുവനന്തപുരം ഡിവിഷന്‍ പിആര്‍ഒ ദ ഫോര്‍ത്തിനോട് പറഞ്ഞു. ഇപ്പോള്‍ ഓടുന്ന ട്രെയിനുകളുടെ റിസർവേഷൻ നില പരിശോധിച്ചതിന് ശേഷം നിലവിലെ ട്രാഫിക്ക് പാറ്റേണ്‍കൂടി പരിഗണിച്ച് മാത്രമേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുവാന്‍ സാധിക്കുകയുള്ളു. എതെല്ലാം സ്ഥലങ്ങളിലേക്കാണ് യാത്രക്കാരുടെ എണ്ണം കൂടുതല്‍ എന്നതടിസ്ഥാനമാക്കിയാകും തുടര്‍നടപടികള്‍.

ബെംഗളൂരു, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യവും റെയില്‍വേയുടെ പരിഗണയിലാണ്

നിലവില്‍ ഓടുന്ന ട്രെയിനുകളിലെ വെയിറ്റിങ്ങ് ലിസ്റ്റ് കവിഞ്ഞാൽ മാത്രമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ സാധിക്കുകയെന്നും റെയിൽവെ അധികൃതർ പറഞ്ഞു. പതിവ് രീതി അനുസരിച്ച് എല്ലാ വര്‍ഷവും ക്രിസ്തുമസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് മൂന്ന്, നാല് ദിവസം മുന്‍പ് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാറാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. സംസ്ഥാനത്തെ ട്രാക്കുകളില്‍ ഒരേ സമയം ഓടിക്കാന്‍ സാധിക്കുന്ന ട്രെയിനുകളുടെ പരിധികൂടി കണക്കിലെടുത്തായിരിക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യം പരിഗണിക്കുകയെന്നും തിരുവനന്തപുരം ഡിവിഷന്‍ പിആര്‍ഒ വ്യക്തമാക്കി.

അതേസമയം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാരാണ് കേരളത്തിലേക്ക് വാരാന്‍ ടിക്കറ്റില്ലാതെ വലയുകയാണ്. ക്രിസ്മസിനു നാട്ടിലേക്കു വരാനും, അവധി കഴിഞ്ഞു മടങ്ങാനും ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണ് മിക്കവരും.

ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്ന 22 മുതല്‍ 25 വരെയുള്ള തീയതികളില്‍ സ്ലീപ്പര്‍ വെയ്റ്റ് ലിസ്റ്റ് മുന്നുറ് കടന്നു. തിരുവനന്തപുരം മുതല്‍ ഹൈദരാബാദ് വരെ പോകുന്ന ശബരി എക്‌സ്പ്രസില്‍ 300ന് മുകളിലാണ് പുതുവത്സര ദിനങ്ങളിലെ വെയ്റ്റ് ലിസ്റ്റ്. ബെംഗളൂരു, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യവും റെയില്‍വേയുടെ പരിഗണയിലാണ്.

അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്കും വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്കും വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. തിരക്ക് മുതലെടുക്കാനുള്ള ശ്രമങ്ങളുമായി സ്വകാര്യ ബസ് ലോബികളും രംഗത്തുണ്ട്. അവധിക്കാലമായതോടെ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കുള്ള ബസ് ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയിലധികമാണ്. വിമാന ടിക്കറ്റിനും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in