ഇൻഫ്ലുവൻസറുടെ ആത്മഹത്യ: കാരണം സൈബര്‍ ബുള്ളിയിങ് അല്ലെന്ന്‌ രക്ഷിതാക്കൾ

ഇൻഫ്ലുവൻസറുടെ ആത്മഹത്യ: കാരണം സൈബര്‍ ബുള്ളിയിങ് അല്ലെന്ന്‌ രക്ഷിതാക്കൾ

നെടുമങ്ങാട് സ്വദേശിയായ ചെറുപ്പക്കാരനെതിരെ പോക്സോ വകുപ്പ് ചേർത്താണ് പോലീസ് അറസ്റ്റ് ചെയ്തത്
Updated on
1 min read

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തത് സമൂഹമാധ്യമങ്ങളിലെ ആക്രമണം കാരണമല്ലെന്ന് രക്ഷിതാക്കൾ. രക്ഷിതാക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സ്വദേശിയായ സുഹൃത്ത് ബിനോയിയെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ വകുപ്പ് ചേർത്താണ് അറസ്റ്റ്.

തിരുവനന്തപുരം സ്വദേശിനിയായ ഇൻഫ്ളുവൻസറുടെ മരണകാരണം സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്ന അവഹേളനമാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ ഇപ്പോൾ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശേഷം ജൂൺ 16 ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി.

ഇൻഫ്ലുവൻസറുടെ ആത്മഹത്യ: കാരണം സൈബര്‍ ബുള്ളിയിങ് അല്ലെന്ന്‌ രക്ഷിതാക്കൾ
ഇനി 'കോളനി' വേണ്ട; ചരിത്ര ഉത്തരവില്‍ ഒപ്പുവെച്ച് പടിയിറങ്ങി കെ രാധാകൃഷ്ണന്‍
logo
The Fourth
www.thefourthnews.in