ഇന്നസെന്റിന് യാത്രാമൊഴി; സംസ്കാരം ഇന്ന്

ഇന്നസെന്റിന് യാത്രാമൊഴി; സംസ്കാരം ഇന്ന്

രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും
Updated on
1 min read

വേറിട്ട അഭിനയ ശൈലികള്‍ കൊണ്ട് അഞ്ച് പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച, കണ്ണ് നനയിച്ച ഇന്നസെന്റിന് ഇന്ന് മലയാളത്തിന്റെ യാത്രാമൊഴി. ഇരിങ്ങാലക്കുടയിലെ വസതിയില്‍ ഇന്നലെ രാത്രി വൈകിയും അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധിപേരാണ് എത്തിയത്. ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ഇന്നസെന്റിന് യാത്രാമൊഴി; സംസ്കാരം ഇന്ന്
കാൻസറിനെ തോൽപ്പിച്ച 'ചിരി'

പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക് കാണാന്‍ സിനിമ മേഖലയില്‍ നിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നും ഒട്ടനവധി പേരാണ് എത്തിയത്. ഇന്നലെ വിലാപ യാത്രയായി ഇരിങ്ങാലക്കുടയില്‍ എത്തിച്ച മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിന് വച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഹാളില്‍ എത്തി ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിച്ചു.

ഇന്നസെന്റിന് യാത്രാമൊഴി; സംസ്കാരം ഇന്ന്
ചിരി മാഞ്ഞു; ഇന്നസെന്റിന് വിട

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ എട്ട് മണി മുതൽ നടന്ന പൊതുദര്‍ശനത്തില്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, മുകേഷ്, കുഞ്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബാബുരാജ് തുടങ്ങി, പ്രിയ സഹ പ്രവര്‍ത്തകനെ കാണാനായി നിരവധി സിനിമാ പ്രവര്‍ത്തകരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in