അനുകൂല വിധിക്കായി ജഡ്ജിക്ക് കോഴയെന്ന പേരിൽ കൈക്കൂലി; ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡൻ്റിനെതിരെ അന്വേഷണം
അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് കോഴ കൊടുക്കാനെന്ന പേരിൽ അഭിഭാഷകൻ പണം വാങ്ങിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതിയിലെ മുഴുവൻ ജഡ്ജിമാരും ചേർന്നെടുത്ത തീരുമാന പ്രകാരമാണ് അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയത്. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്‌റായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെയാണ് പരാതി.
സമാനമായ പരാതികള്‍ മറ്റ് ചില ജഡ്ജിമാരും ഉന്നയിച്ചതായാണ് അറിയുന്നത്.
ജസ്റ്റിസ് കുഞ്ഞികൃഷ്ണന് കോഴ നല്‍കാന്‍ എന്ന് കേസിലെ കക്ഷിയായ സിനിമാ നിര്‍മാതാവിനെ ധരിപ്പിച്ച് 25 ലക്ഷം രൂപ ഫീസിനത്തില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കൈപ്പറ്റി എന്നാണ് ആരോപണം. കക്ഷി തന്നെ അഭിഭാഷകനില്‍ നിന്ന് തനിക്ക് പറ്റിയ ചതി പുറത്ത് പറയുകയും അത് ഹൈക്കോടതി ജഡ്ജി അറിയുകയായിരുന്നു. പിന്നീട് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ നിര്‍ദേശ പ്രകാരം ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള കൂടുതല്‍ സംഭവങ്ങള്‍ കണ്ടെത്തിയതായാണ് അറിയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് കൈമാറുകയും ചെയ്തു.
ജുഡീഷ്യറിയുടെ അന്തസിനെ കളെങ്കപ്പെടുത്തുന്ന സംഭവമായതിനാല്‍ ഇതില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ജഡ്ജിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണത്തിന്‌റെ ഭാഗമായി ഹൈക്കോടതിയിലെ ചില അഭിഭാഷകരുടെ ഉള്‍പ്പെടെ മൊഴിയെടുത്തിരുന്നു. പ്രാഥമിക അന്വേഷണം ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ ശേഷമാണ് അന്വേഷണം പോലീസിന് കൈമാറാന്‍ ജഡ്ജിമാര്‍ തീരുമാനമെടുത്തത്. സമാനമായ പരാതികള്‍ മറ്റ് ചില ജഡ്ജിമാരും ഉന്നയിച്ചതായാണ് അറിയുന്നത്. ജുഡീഷ്യറിയുടെ അന്തസിനെ കളെങ്കപ്പെടുത്തുന്ന സംഭവമായതിനാല്‍ ഇതില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ജഡ്ജിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണ വിധേയനായ അഭിഭാഷകന്‍, അസോസിയേഷന്‍ ഭാരവാഹിയായി മത്സര രംഗത്തെത്തിയപ്പോള്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.