കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം; വരുമാന സ്രോതസ് പരിശോധിക്കുന്നു, ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി നോട്ടീസ്

കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം; വരുമാന സ്രോതസ് പരിശോധിക്കുന്നു, ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി നോട്ടീസ്

എം വി ഗോവിന്ദനും ദേശാഭിമാനിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷൻ; ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് എം വി ഗോവിന്ദൻ
Updated on
1 min read

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അന്വേഷണം ആരംഭിച്ച് വിജിലൻസ്. സുധാകരന്റെ വരുമാന സ്രോതസ് കണ്ടെത്താനായാണ് അന്വേഷണം .കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പലിന് നോട്ടീസ് നൽകിയതായി സുധാകരൻ പറഞ്ഞു. അനധികൃതമായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെങ്കിൽ കണ്ടെത്തട്ടെ. എന്ത് അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം; വരുമാന സ്രോതസ് പരിശോധിക്കുന്നു, ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി നോട്ടീസ്
'മോന്‍സൺ പീഡിപ്പിക്കുമ്പോൾ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു'; മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ച് ആരോപണവുമായി എം വി ഗോവിന്ദൻ

എം വി ഗോവിന്ദനും ദേശാഭിമാനിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. തെളിവില്ലാതെ ദേശാഭിമാനി വാർത്ത മാത്രം അടിസ്ഥാനപ്പെടുത്തി വായിൽതോന്നിയത് വിളിച്ചുപറഞ്ഞരീതി അംഗീകരിക്കാനാകില്ല. രണ്ട് ദിവസത്തിനകം മാനനഷ്ടക്കേസ് ഫയൽ ചെയ്യും. മോൻസൺ മാവുങ്കലിന്റെ സാമ്പത്തികതട്ടിപ്പ് കേസിൽ പ്രതിയായ സാഹചര്യം രാഹുൽ ഗാന്ധിയെ ധരിപ്പിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഡൽഹിയിലെത്തിയശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

ഓലപ്പാമ്പ് കാണിച്ച് സുധാകരൻ പേടിപ്പിക്കേണ്ടെന്ന് മാനനഷ്ടക്കേസ് നൽകാനുള്ള തീരുമാനത്തോട് എം വി ഗോവിന്ദൻ പ്രതികരിച്ചു. അങ്ങനെ ഭയക്കുന്നതല്ല സിപിഎമ്മും ദേശാഭിമാനിയും. ആരുടേയും സർട്ടിഫിക്കറ്റിലല്ല പാർട്ടി പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വി ഡി സതീശൻ കെ സുധാകരനെ പിന്തുണയ്ക്കുന്നത് ഇതേ അവസ്ഥ വരുമെന്ന് അറിയുന്നതിനാലാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in