പലസ്തീന് ഒപ്പം, ഒരു വാചകം അടർത്തിക്കൊണ്ടുള്ള വിവാദം അനാവശ്യമെന്നു ശശി തരൂര്‍; പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടി

പലസ്തീന് ഒപ്പം, ഒരു വാചകം അടർത്തിക്കൊണ്ടുള്ള വിവാദം അനാവശ്യമെന്നു ശശി തരൂര്‍; പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടി

ഇസ്രയേലില്‍ ഹമാസ് ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ പറഞ്ഞത്.
Updated on
1 min read

താന്‍ പലസ്തീന് ഒപ്പമാണെന്നും തന്റെ പ്രസംഗത്തിൽനിന്ന് ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പ്രചരിപ്പിക്കരുതെന്നും ശശി തരൂര്‍ എം പി. കോഴിക്കോട്ടെ തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ നടത്തിയ പ്രസംഗം വിവാദമായതിനെത്തുടർന്നാണ് തരൂരിന്റെ വിശദീകരണം. ഹമാസ് ഭീകരവാദികളുടെ ആക്രണമത്തിനെതിരായ ഇസ്രയേലിന്റെ പ്രതികാരം അതിര് കടന്നുവെന്നായിരുന്നു തരൂർ പ്രസംഗത്തിൽ പറഞ്ഞത്.

അതേസമയം, ശശി തരൂരിനെ പ്രതിരോധിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ശശി തരൂര്‍ പലസ്തീന് ഒപ്പമാണെന്നും ഒരു വരിയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നവര്‍ പലസ്തീന്‍ ജനതയോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ വക്രീകരിച്ച് കാണിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. അങ്ങനെയുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്നത് എന്തിനാണെന്ന് ബോധ്യമുണ്ട്. ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന ലക്ഷ്യം ഇല്ലാതാക്കരുത്.

ശശി തരൂര്‍ പലസ്തീന് ഒപ്പമാണ്. തരൂര്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് പറയേണ്ടത് തരൂര്‍ തന്നെയാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധകൊണ്ടുവരാനാണ് ശശി തരൂരിനെ റാലിയില്‍ കൊണ്ടുവന്നത്. റാലി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ചോദ്യശരങ്ങളുമായി ഇനി വരേണ്ടതില്ല.

പലസ്തീന് ഒപ്പം, ഒരു വാചകം അടർത്തിക്കൊണ്ടുള്ള വിവാദം അനാവശ്യമെന്നു ശശി തരൂര്‍; പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടി
സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം, ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക

റാലിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്. അത് നിറവേറ്റിയെന്ന ചാരിതാര്‍ഥ്യത്തിലാണ് മുസ്ലിം ലീഗ്. ഗൗരവമുള്ള വിഷയം തികഞ്ഞ അച്ചടക്കത്തോടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് വലിയ റാലി നടത്തി അന്തര്‍ദേശീയ തലത്തിലെ കൂടിച്ചേരലാക്കി മാറ്റി. അന്താരാഷ്ട്രാതലത്തില്‍ റാലി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തെ ആരും ചെറുതായികാണാനോ വക്രീകരിക്കാനോ ശ്രമിക്കേണ്ട. ഒറ്റ റാലികൊണ്ട് എല്ലാം തീരുന്നില്ല. റാലിയിലെ കുറ്റവും കുറവും നോക്കുന്നതിന് പകരം വിമര്‍ശിക്കുന്നവരും പിന്തുണയുമായി രംഗത്തുവരട്ടെ.

വരികള്‍ക്കിടിയില്‍, അവിടെ കുത്ത്, ഇവിടെ പുള്ളി എന്നൊക്കെ പറഞ്ഞ്, അതിന് വലുപ്പം കൊടുക്കുന്നവര്‍ പലസ്തീന്‍ ജനതയെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുകയാണ്. ബോംബ് വീണുകൊണ്ടിരിക്കുന്ന അവിടെത്തെ ജനതയോട് വല്ല അനുഭാവവും ഉണ്ടെങ്കില്‍ ഞങ്ങള്‍ നടത്തിയതുപോലെയുള്ള പിന്തുണ അവര്‍ക്ക് കിട്ടാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ സംഘടനകളും മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ചെയ്യണം. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ പരാജയപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന പണിയാണ് നടക്കുന്നതെന്ന് മനസിലാക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പലസ്തീന് ഒപ്പം, ഒരു വാചകം അടർത്തിക്കൊണ്ടുള്ള വിവാദം അനാവശ്യമെന്നു ശശി തരൂര്‍; പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടി
ട്രെയിന്‍ വൈകി, യാത്ര മുടങ്ങി; റെയില്‍വേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം

പലസ്തീൻകാർക്ക് അന്തസ്സും അഭിമാനവുമുള്ള ജീവിതം വേണമെന്ന് പ്രസംഗത്തിൽ തരൂർ ആവശ്യപ്പെട്ടിരുന്നു. ഗാസയിൽ വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയൊന്നും കിട്ടുന്നില്ല. നിരപരാധികളായ നിരവധി കുട്ടികളും സ്ത്രീകളും മരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in