ബ്രഹ്മപുരം തീപിടിത്തം; എപ്പോൾ തീ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്

ബ്രഹ്മപുരം തീപിടിത്തം; എപ്പോൾ തീ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്

കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ ആക്ഷൻ പ്ലാൻ സർക്കാരിന്റെ പക്കലുണ്ടെന്ന് മന്ത്രി
Updated on
1 min read

ബ്രഹ്മപുരത്തെ തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്. തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണ്. തീ അണയ്ക്കുന്നതിനാണ് ഇപ്പോൾ മുൻഗണന. ഇനി ഇത്തരം സന്ദർഭം ഉണ്ടാകാതിരിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എത്രയും വേഗം പൂർണമായി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും എം ബി രാജേഷും പ്രതികരിച്ചു.

ബ്രഹ്മപുരം തീപിടിത്തം; എപ്പോൾ തീ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്
ബ്രഹ്മപുരത്ത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കും; കൂട്ടായ പരിശ്രമം വേണമെന്ന് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്

ഇന്ന് രാവിലെ ബ്രഹ്മപുരം സന്ദർശിച്ച മന്ത്രിമാർ പ്ലാന്റിലെ സ്ഥിതിഗതികൾ വിലയിരുത്തി. കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ ആക്ഷൻ പ്ലാൻ സർക്കാരിന്റെ പക്കലുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി തുടങ്ങിയതായും മന്ത്രി അറിയിച്ചു. 40 ലോഡ് മാലിന്യം നീക്കി. ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്‌മപുരത്ത് പുക അണയ്ക്കൽ നടപടികൾ ഇന്നലെ രാത്രിയിലും തുടർന്നിരുന്നു. രാത്രിയിലെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ നേരിട്ടെത്തി നിരീക്ഷിച്ചിരുന്നു. ഇന്നലെ രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തുടർച്ചയായി വെള്ളം പമ്പ് ചെയ്യുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച്  മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. 

ബ്രഹ്മപുരം തീപിടിത്തം; എപ്പോൾ തീ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്
ബ്രഹ്മപുരത്തെ തീയണയ്ക്കൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമെന്ന് ഫയർഫോഴ്സ്

അഗ്നി രക്ഷാസേനയുടെ 200 പേരും അമ്പതോളം സിവിൽ ഡിഫൻസ് വൊളന്റിയർമാരും 35 കോർപറേഷൻ ജീവനക്കാരും പോലീസുമാണ് പുകയണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽ നിന്ന് 6 പേരും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസകളും ക്യാമ്പ് ചെയ്യുന്നു. 23 ഫയർ ടെൻഡറുകളും പ്രവർത്തിക്കുന്നുണ്ട്. 110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അഗ്നിരക്ഷേസേന അറിയിച്ചു. 

logo
The Fourth
www.thefourthnews.in