പാപ്പനംകോട് തീപിടിത്തത്തില്‍ മരിച്ചത് രണ്ടു സ്ത്രീകളല്ല, ദമ്പതികള്‍; ഭാര്യയെ കുത്തിയശേഷം യുവാവ് തീയിട്ടതാകാമെന്ന് പോലീസ്

പാപ്പനംകോട് തീപിടിത്തത്തില്‍ മരിച്ചത് രണ്ടു സ്ത്രീകളല്ല, ദമ്പതികള്‍; ഭാര്യയെ കുത്തിയശേഷം യുവാവ് തീയിട്ടതാകാമെന്ന് പോലീസ്

പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈഷ്ണവയും ഭര്‍ത്താവ് നരുവാമൂട് സ്വദേശി ബിനുവുമാണ് മരിച്ചതെന്ന് തെളിഞ്ഞത്
Updated on
1 min read

തിരുവനന്തപുരം പാപ്പനംകോട് ഉണ്ടായ വന്‍തീപിടിത്തത്തില്‍ മരിച്ചത് ദമ്പതികള്‍. നേരത്തേ, രണ്ടു സ്ത്രീകളാണ് മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. മരിച്ച ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫിസിലെ ജീവനക്കാരി വൈഷ്ണവ(35)യാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും മറ്റൊരു ശരീരം പൂര്‍ണമായും കത്തിനശിച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈഷ്ണയും ഭര്‍ത്താവ് നരുവാമൂട് സ്വദേശി ബിനുവുമാണ് മരിച്ചതെന്ന് തെളിഞ്ഞത്. വൈഷ്ണയെ കുത്തിയശേഷം കടയ്ക്കു ബിനു തീയിട്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവസ്ഥലത്ത് നിന്ന് കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ അകൽച്ചയിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ചെറിയ ഒരു ഓഫിസ് മുറിയാണ് കത്തിയമര്‍ന്നത്.

വന്‍ തീപ്പിടിത്തമായിരുന്നു പാപ്പനംകോട്ടെ ന്യൂ ഇന്ത്യ അഷ്വറന്‍സ് ഏജന്‍സിയുടെ ഓഫീസിലുണ്ടായത്. സ്ഥാപനത്തില്‍നിന്ന് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായെന്നാണ് സമീപത്തെ സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നത്. തീയണച്ചതോടെയാണ് ഓഫീസിലെ കാബിന് പുറത്ത് വൈഷ്ണയുടെ മൃതദേഹം കണ്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ഓഫീസിന് അകത്തായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. മരിച്ച രണ്ടാമത്തെ വ്യക്തി ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തില്‍ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാപ്പനംകോട് തീപിടിത്തത്തില്‍ മരിച്ചത് രണ്ടു സ്ത്രീകളല്ല, ദമ്പതികള്‍; ഭാര്യയെ കുത്തിയശേഷം യുവാവ് തീയിട്ടതാകാമെന്ന് പോലീസ്
നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്; ദുബായില്‍ വിളിച്ചുവരുത്തി ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

മുറിക്കുള്ളില്‍ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നത്. നാട്ടുകാര്‍ ഓടിക്കൂടി അരമണിക്കൂറുകൊണ്ട് തീ കെടുത്തി. എങ്കിലും രണ്ടുപേരെയും പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഏഴ് വര്‍ഷമായി വൈഷ്ണവ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.

logo
The Fourth
www.thefourthnews.in