കേരളം കമ്യൂണിസ്റ്റുകളുടെ നാട്, എല്ലാ അര്‍ത്ഥത്തിലും മനോഹരം: വീണ്ടും ട്രെന്‍ഡിങ്ങായി ജോൺ എബ്രഹാമിന്റെ വാക്കുകള്‍

കേരളം കമ്യൂണിസ്റ്റുകളുടെ നാട്, എല്ലാ അര്‍ത്ഥത്തിലും മനോഹരം: വീണ്ടും ട്രെന്‍ഡിങ്ങായി ജോൺ എബ്രഹാമിന്റെ വാക്കുകള്‍

ലോകത്ത് വര്‍ഗീയ ധ്രുവീകരണം ശക്തമാകുമ്പോഴും കേരളത്തിൽ സമാധാന അന്തരീക്ഷമാണ്
Updated on
1 min read

ദ കേരള സ്റ്റോറി എന്ന സിനിമയുടെ പേരില്‍ വിവാദം കൊഴുക്കുന്നതിനിടെ കേരളത്തെ പുകഴ്ത്തുന്ന ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധനേടുന്നു. ജാതി-മത വ്യത്യാസങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം, ലോകത്ത് വര്‍ഗീയ ധ്രുവീകരണം ശക്തമാകുമ്പോഴും കേരളത്തിൽ സമാധാന അന്തരീക്ഷമാണെന്നുമുള്ള ജോൺ എബ്രഹാമിന്റെ പരാമര്‍ശമാണ് വീണ്ടും ട്രെന്‍ഡിങ്ങാവുന്നത്.

ആരാധനാലയങ്ങള്‍ തമ്മില്‍ അകല്‍ച്ചയില്ലാത്ത നാടാണ് കേരളം. പത്ത് മീറ്റര്‍ പോലും അകലത്തിലല്ലാതെയാണ് കേരളത്തില്‍ ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും സ്ഥിതി ചെയ്യുന്നത്. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ജോണ്‍ എബ്രഹാം വ്യക്തമാക്കി. മലയാളികള്‍ തുല്യതയില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

logo
The Fourth
www.thefourthnews.in