കോട്ടയത്ത് ബസിൽ കൊടി കുത്തിയ സംഭവം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റം

കോട്ടയത്ത് ബസിൽ കൊടി കുത്തിയ സംഭവം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റം

ബസ് ഉടമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്ന് ചോദിച്ചായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ കൂട്ടം ചേർന്ന് ആക്രമിച്ചത്
Updated on
1 min read

കോട്ടയം തിരുവാർപ്പിൽ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തു. മാതൃഭൂമി പ്രാദേശിക ലേഖകൻ എസ് ഡി റാം, ഫോട്ടോഗ്രാഫർ എന്നിവർക്ക് നേരെയായിരുന്നു സിഐടിയു പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ബസ് സമരം ഒത്തു തീർപ്പായതിനു ശേഷം മടങ്ങാൻ വാഹനത്തിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. ബസ് ഉടമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്ന് ചോദിച്ചായിരുന്നു സിഐടിയുക്കാർ കൂട്ടം ചേർന്ന് ആക്രമിച്ചതെന്ന് റാം പറഞ്ഞു.

കോട്ടയത്ത് ബസിൽ കൊടി കുത്തിയ സംഭവം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റം
കേരള തീരത്ത് കടലാക്രമണ സാധ്യത, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം; അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അക്രമത്തിൽ പരിക്കേറ്റ റാമിനെ ആദ്യം കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചെവിക്ക് ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോട്ടയത്ത് ബസിൽ കൊടി കുത്തിയ സംഭവം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റം
വന്ദേ ഭാരതിൽ നാടകീയ രംഗങ്ങൾ; ശുചിമുറിയില്‍ കയറി യുവാവ് ഇരുന്നത് മണിക്കൂറുകളോളം, വാതില്‍ തകർത്ത് പിടികൂടി ആർപിഎഫ്

ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസുടമ രാജ്മോഹനെയും നേരത്തെ സിഐടിയു നേതാവ് മർദ്ദിച്ചിരുന്നു. രാവിലെ ബസിലെ കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴായിരുന്നു സംഭവം. പോലീസ് നോക്കിനിൽക്കെയാണ് രാജ്മോഹന് മർദനമേറ്റത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയതായി രാജ്മോഹന്‍ ആരോപിച്ചു. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in