വാഹനാപകടത്തില്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

വാഹനാപകടത്തില്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

കേസിലെ രണ്ടാം പ്രതിയാണ് വഫ
Updated on
1 min read

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അപകടരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. തെളിവ് നശിപ്പിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ അറിയിച്ചിട്ടുണ്ട്.

അപകടരമായി വാഹനം ഓടിക്കാന്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്

2019ന് ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. വഫ ഫിറോസിന്റെ പേരിലുള്ളതാണ് കെഎം ബഷീറിനെ ഇടിച്ച വാഹനം. അതേസമയം, ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടിയിരുന്നു.

logo
The Fourth
www.thefourthnews.in