ദൗത്യം വിജയം: അരിക്കൊമ്പന്‍ 'നാടിറങ്ങി', എങ്ങോട്ടെന്നത് രഹസ്യം

ദൗത്യം വിജയം: അരിക്കൊമ്പന്‍ 'നാടിറങ്ങി', എങ്ങോട്ടെന്നത് രഹസ്യം

കുങ്കിയാനകള്‍ കിണഞ്ഞു ശ്രമിച്ചാണ് അരിക്കൊമ്പനെ വണ്ടിയിലേയ്ക്ക് കയറ്റിയത്
Updated on
1 min read

ചിന്നക്കനാലില്‍ ഭീതിപടര്‍ത്തിയ അരിക്കൊമ്പനെ പിടികൂടി. മയക്കുവെടിയേറ്റ അരിക്കൊമ്പനെ കുങ്കിയാനകള്‍ കിണഞ്ഞു ശ്രമിച്ചാണ് വണ്ടിയിലേയ്ക്ക് കയറ്റിയത്. നാല് കുങ്കിയാനകളെയാണ് ഇതിനായി എത്തിച്ചത്. ജെസിബി കൊണ്ട് മണ്ണുമാന്തിയായിരുന്നു ലോറിയിലേയ്ക്കുള്ള വഴിയൊരുക്കിയത്. നാലുകാലുകളിലും വടംകെട്ടിയാണ് അരിക്കൊമ്പനെ വരുതിയിലാക്കിയത്.

നാലുകാലുകളിലും വടംകെട്ടിയാണ് അരിക്കൊമ്പനെ വരുതിയിലാക്കിയത്

ആനയെ വാഹനത്തില്‍ കയറ്റാനുള്ള നടപടികള്‍ക്ക് മഴയും വെല്ലുവിളിയായി. ചിന്നക്കനാല്‍ മേഖലയില്‍ അതിശക്തമായ മഴയും മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. അതിനിടെ ദൗത്യം പൂര്‍ത്തിയാക്കി കുങ്കിയാനകളും മലയിറങ്ങി. അതേസമയം, അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നത് എന്നതില്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നത് എന്നതില്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല

ആദ്യഡോസ് മയക്കുവെടിയേറ്റ ആന വിരണ്ടോടിയിരുന്നു. തുടര്‍ന്ന് വെറ്റിനറി ഡോക്ടറുമാരുടെ സംഘം തുടര്‍ച്ചയായി നിരീക്ഷിച്ച ശേഷമാണ് കൂടുതല്‍ ഡോസ് നല്‍കിയത്. ബൂസ്റ്റർ ഡോസ് നൽകിയതോടയാണ് അരിക്കൊമ്പൻ മയങ്ങിയത്. ചൂട് കൂടുതലായതിനാല്‍ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ചിരുന്നു. മയങ്ങി നിന്ന ആനയെ പിന്നീട് ശരീരത്തില്‍ വെള്ളം തളിച്ച് തണുപ്പിച്ച ശേഷമാണ് വാഹനത്തിന് അടുത്തേയ്ക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

logo
The Fourth
www.thefourthnews.in