Saji Cherian, K Chandru
Saji Cherian, K Chandru

സജി ചെറിയാനെ പിന്തുണച്ച് ജസ്റ്റിസ് ചന്ദ്രു, 'ഭരണഘടനയോടുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാടില്‍ സിപിഎമ്മിന് സംശയം'

സിപിഎമ്മിലെ പി. രാമമൂര്‍ത്തി ഭരണഘടനയെ 'ബൂര്‍ഷ്വാ ഭൂപ്രഭു ഭരണകൂടത്തിന്റെ പ്രതിനിധി'യായി വിശേഷിപ്പിച്ചിരുന്നു'
Updated on
3 min read

ഭരണഘടനാ വിമർശനത്തിൻ്റെ പേരിൽ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് മാറ്റിയ സിപിഎം തീരുമാനത്തെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി മുൻ ജസ്റ്റിസ് കെ ചന്ദ്രു. ഭരണഘടനയുമായി ബന്ധപ്പെട്ട മാർക്സിസ്റ്റ് കാഴ്ചപ്പാട് സംബന്ധിച്ച സിപിഎമ്മിന് തന്നെ സംശയമുള്ളതിൻ്റെ സൂചനയാണ് സജി ചെറിയാനെ മാറ്റിയതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ ഭരണഘടന തന്നെ അനുവദിക്കുന്നതാണെന്നും നിരവധി കേസുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദമാക്കി. ദി ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ജസ്റ്റിസ് ചന്ദ്രു നിലപാട് വ്യക്തമാക്കിയത്.

ഭരണഘടന ബ്രിട്ടീഷുകാര്‍ ചമച്ചതും തൊഴിലാളിവര്‍ഗ വിരുദ്ധവുമാണെന്ന് ചെറിയാന്‍ പറഞ്ഞിരുന്നു. 'മതേതരത്വം', 'ജനാധിപത്യം' എന്നിങ്ങനെയുള്ള ഏതാനും വാക്കുകള്‍ ഭരണഘടനാ രചയിതാക്കള്‍ അവിടെയും ഇവിടെയും തിരുകിയിട്ടുണ്ടെങ്കിലും, ഭരണഘടന 'സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള ഉപകരണമാണ്' എന്ന യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. എംഎല്‍എ എന്ന നിലയിലും, മന്ത്രി എന്ന നിലയിലും സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടോ?

കെ ചന്ദ്രുവിൻ്റെ വാദങ്ങൾ

ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനപരമായി ലിബറല്‍ ആണ്. ഭരണഘടനാ ലംഘനം ഗുരുതരമായൊരു തെറ്റാണെന്ന് വിവക്ഷിക്കുന്ന നിബന്ധനകളൊന്നും അതിലില്ല. യഥാര്‍ത്ഥത്തില്‍, ആര്‍ട്ടിക്കിള്‍ 19 (1)(1) ഭരണഘടന പ്രവര്‍ത്തനങ്ങളെപ്പോലും വിമര്‍ശിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ എഴുതിയ ഭരണഘടന എന്ന സജി ചെറിയാന്റെ വിമര്‍ശനങ്ങൾ നിലനിൽക്കുന്നതല്ല. ബ്രിട്ടീഷുകാര്‍ അവതരിപ്പിക്കുകയും 12 വര്‍ഷത്തോളം ഉപയോഗിക്കുകയും ചെയ്ത 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ നിന്നും, ഭരണഘടനാ നിര്‍മാണ സഭ വലിയതോതില്‍ കടമെടുത്തിരുന്നു. ഭരണഘടനാ പരിശുദ്ധമായൊരു വേദഗ്രന്ഥമല്ല, അതൊരു ജൈവ രേഖയാണ് (Organic document). ഭരണഘടനയുടെ മൂല രചനയില്‍ 'മതേതരത്വം' എന്ന വാക്ക് ഉണ്ടായിരുന്നില്ല. അത് 42ാം ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയതാണ്.

മേല്‍ക്കോടതി വിധികളിലെ പക്ഷപാതിത്വം ഒഴിവാക്കുന്നതിനായി ഭരണഘടനയില്‍ നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ, 14 ബാങ്കുകളെ ദേശസാത്കരിക്കാനുള്ള നീക്കത്തെ, അത് ബാധിക്കുന്ന ബാങ്കുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ നീക്കം സുപ്രീംകോടതി റദ്ദാക്കി. ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് രാജകുടുംബത്തിന്റെ സ്വകാര്യ ചെലവിന് പൊതു ഖജനാവില്‍നിന്ന് പണം അനുവദിക്കുന്ന സമ്പ്രദായം (privy purse) നിരോധിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടു. അതോടെ, രാഷ്ട്രപതിയായിരുന്ന വി.വി ഗിരി ആര്‍ട്ടിക്കിള്‍ 366 (22) കീഴില്‍ എല്ലാ രാജ ഭരണാധികാരികളുടെയും അംഗീകാരം പിന്‍വലിച്ചു. എന്നാല്‍ അത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതേ തുടർന്നാണ് ഭരണഘടനയുടെ 24, 25 ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

Saji Cherian, K Chandru
"ഭരണഘടനയെ വിമർശിച്ചിട്ടില്ല; രാജി സ്വതന്ത്രമായ തീരുമാനം": സജി ചെറിയാൻ

ഭേദഗതിയെ പിന്തുണച്ച് സംസാരിക്കവെ, പാര്‍ലമെന്റ് അംഗങ്ങളില്‍ ഏറെപ്പേരും ജുഡീഷ്യറിയെ വിമര്‍ശിച്ചു. ഭരണഘടനയില്‍ കണ്ടെത്തിയ അപര്യാപ്തതകളില്‍ ആകുലത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിലെ പി. രാമമൂര്‍ത്തി ഭരണഘടനയെ 'ബൂര്‍ഷ്വാ ഭൂപ്രഭു ഭരണകൂടത്തിന്റെ പ്രതിനിധി'യായി വിശേഷിപ്പിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തി. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന്, ഭരണഘടനയില്‍ കാര്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന കാര്യം സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു. പാര്‍ട്ടി കേഡര്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതുകൊണ്ട്, ഭരണഘടനയുടെ പ്രവര്‍ത്തനത്തില്‍ അവര്‍ തൃപ്തരാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ഭരണഘടനയെ വിമര്‍ശിക്കാനും സാമൂഹിക നീതിയുടെ സിദ്ധാന്തമനുസരിച്ച് മാറ്റങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രു ഓര്‍മിപ്പിക്കുന്നു.

അന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇഎംഎസിനെ പൂര്‍ണമായി പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന്, സമാന വികാരങ്ങള്‍ പ്രകടിപ്പിച്ച സജി ചെറിയാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.
ജസ്റ്റീസ് കെ ചന്ദ്രു

1967ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട്, ജുഡീഷ്യറിക്ക് സാമ്പത്തിക വ്യവസ്ഥയ്ക്ക് മുകളില്‍ ഉയരാന്‍ കഴിയില്ലെന്നും എപ്പോഴും അതിന് കീഴ്‌പെട്ടിരിക്കുമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുകയും കേരള ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്തു. ശിക്ഷ ശരിവച്ച സുപ്രീം കോടതി ഇഎംഎസിന് മാര്‍ക്സിസത്തില്‍ പൂര്‍ണമായ പിടിപാടില്ലെന്നായിരുന്നു പ്രതികരിച്ചത്. ജുഡീഷ്യറി സാമ്പത്തിക വ്യവസ്ഥക്ക് കീഴ്പ്പെട്ടിരിക്കുന്നതായി മാര്‍ക്സിസത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇഎംഎസിനെ പൂര്‍ണമായി പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന്, സമാന വികാരങ്ങള്‍ പ്രകടിപ്പിച്ച സജി ചെറിയാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.

Saji Cherian, K Chandru
എംഎല്‍എ സ്ഥാനത്ത് തുടരാം; സത്യപ്രതിജ്ഞാലംഘനം അയോഗ്യതയാവില്ല

ഭരണഘടനാ ലംഘനത്തിന് ആളുകളെ കോടതിയില്‍ എത്തിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. 1986ല്‍, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ, കെ. അന്‍പഴകനും മറ്റ് ഒമ്പത് ഡിഎംകെ നിയമസഭാംഗങ്ങളും ഭരണഘടനയുടെ പതിനേഴാം ഭാഗം കത്തിച്ചു. അവരെ നിയമസഭയില്‍ നിന്ന് പുറത്താക്കാന്‍ കേസെടുത്തു. ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയും അവരെ നിയമസഭയില്‍ നിന്ന് അയോഗ്യരാക്കുകയും ചെയ്തു. സജി ചെറിയാനെതിരായ കുറ്റം ഇതിനടുത്തെങ്ങും വരുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗം രസകരമല്ലായിരുന്നുവെങ്കില്‍, പാര്‍ട്ടി അംഗങ്ങള്‍ക്ക് അദ്ദേഹത്തെ ഉപദേശിക്കുകയും, പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തോട് ജുഡീഷ്യറിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പറയുകയും ചെയ്യാമായിരുന്നു.

ഭരണഘടന ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത ഒന്നല്ല. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം, എല്ലാ കാര്യങ്ങളും കോടതിക്ക് തീരുമാനിക്കാനാവില്ലെന്നും ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രചാരണം ആരംഭിച്ചിരുന്നു.

ഭരണഘടനയിലെ മാറ്റങ്ങള്‍

ഭരണഘടന ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത ഒന്നല്ല. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം, എല്ലാ കാര്യങ്ങളും കോടതിക്ക് തീരുമാനിക്കാനാവില്ലെന്നും ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രചാരണം ആരംഭിച്ചിരുന്നു. 2000ല്‍ എന്‍ഡിഎ സര്‍ക്കാര്‍, ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനുള്ള സമിതി തലവനായി വിരമിച്ച ചീഫ് ജസ്റ്റിസ് എംഎന്‍ വെങ്കടാചലയ്യയെ നിയമിച്ചിരുന്നു. ഇപ്പോഴുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്വന്തം അജണ്ട നടപ്പാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 35 (എ) , 370 എന്നിവ റദ്ദാക്കിയത് ഇന്ത്യയുടെ അഖണ്ഡതയെ ഹനിക്കുന്നതായിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ദൃഢമായ നീതി നല്‍കണമെന്ന ഭരണഘടനാ മാനദണ്ഡത്തില്‍ നിന്ന് വ്യതിചലിച്ച്, സാമ്പത്തികമായി ദരിദ്രരായ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനായി 103-ാം ഭേദഗതി കൊണ്ടുവന്നു. ഈ നടപടികളുടെ പേരില്‍ ബിജെപി നേതൃത്വം ഒഴിയണമെന്ന് ആരും ആവശ്യപ്പെട്ടില്ല; പകരം, ദുരിതബാധിതര്‍ പ്രശ്‌നങ്ങള്‍ കോടതിയിലെത്തിച്ചു.

Saji Cherian, K Chandru
സതീശൻ പറഞ്ഞതിലെ വാസ്തവമെന്ത്? ഭരണഘടനയെ പറ്റി സജി ചെറിയാന്‍ പ്രസംഗിച്ചതും ഗോള്‍വാള്‍ക്കര്‍ പങ്കുവച്ചതും ഒരേ ചിന്തയോ?

അതുപോലെ, സജി ചെറിയാന്റെ പ്രസ്താവന അപലപനീയമാണെങ്കില്‍ സമരം ചെയ്യുന്നവര്‍ കോടതിയെ സമീപിക്കണമായിരുന്നു. ഭരണഘടനയെയും അതിന്റെ പ്രവര്‍ത്തനത്തെയും കുറിച്ചുള്ള മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിന് എതിരായിരുന്നില്ല അദ്ദേഹത്തിന്റെ പ്രസംഗം. സജി ചെറിയാനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുന്നത്, ഭരണഘടനയെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ ധാരണയെപ്പോലും പാര്‍ട്ടി സംശയിക്കുന്നു എന്ന സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് ചന്ദ്രു കൂട്ടിച്ചേര്‍ക്കുന്നു.

logo
The Fourth
www.thefourthnews.in