സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ, ഗണേഷ് കുമാറിന് പങ്കെന്ന് റിപ്പോർട്ട്

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ, ഗണേഷ് കുമാറിന് പങ്കെന്ന് റിപ്പോർട്ട്

കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചനയെക്കുറിച്ച് പരാമർശം.
Updated on
1 min read

സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ. കെ ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചനയെക്കുറിച്ച് പരാമർശം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് അംഗീകരിച്ചത്.

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ, ഗണേഷ് കുമാറിന് പങ്കെന്ന് റിപ്പോർട്ട്
രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച 'സോളാർ' അണയുമ്പോൾ

പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശമോ ഇല്ലായിരുന്നു. ഇത് പിന്നീട് എഴുതി ചേർത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ​ഗണേഷ് കുമാർ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയ ശേഷം ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നു. വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പീഡനക്കേസുമായി മുന്നോട്ട് പോകാനായി പരാതിക്കാരിക്ക് പിന്തുണ നൽകിയതും വിവാദ ദല്ലാളാണെന്നും സിബിഐ കണ്ടെത്തി. കേസിൽ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാൾ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ, ഗണേഷ് കുമാറിന് പങ്കെന്ന് റിപ്പോർട്ട്
സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ്

സോളാർകേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ജയിലിൽക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കത്തെഴുതുന്നത്. ​ഗണേഷ് കുമാറിന്റെ ഭാര്യ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും സിബിഐ പറയുന്നു.

logo
The Fourth
www.thefourthnews.in