സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ എതിര്‍ത്തിരുന്നത് രണ്ട് കാരണങ്ങളാൽ, പാർട്ടി തീരുമാനിച്ചതോടെ ഇനി എതിർപ്പിന് പ്രസക്തി ഇല്ലെന്ന് കെ മുരളീധരന്‍
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എത്തിര്‍ത്തിരുന്നുവെന്ന് കെ മുരളീധരന്‍. പാര്‍ട്ടി തീരുമാനമെടുത്തതോടെ ഇനി എതിര്‍പ്പിന് പ്രസക്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേക്കു വന്നാല്‍ താാനതിനെ സ്വാഗതം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍നിന്ന് ചില കൗണ്‍സിലര്‍മാര്‍ വരുന്നു എന്ന് വാര്‍ത്തയുണ്ട്. അതിനെയും സ്വാഗതം ചെയ്യും.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ക്കാന്‍ രണ്ട് കാരണങ്ങളാണുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. ഒന്ന് അദ്ദേഹം ഗാന്ധി വധത്തിനെ ന്യായീകരിച്ചു. രണ്ട് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചു. വിമര്‍ശനം രണ്ട് രീതിയിലുണ്ട്, രാഷ്ട്രീയവും വ്യക്തിപരവും. ഇന്നലെ സന്ദീപ് വാര്യര്‍ നടത്തിയത് സുരേന്ദ്രനെപ്പറ്റി പറഞ്ഞത് രാഷ്ട്രീയപരമാണ്. ഞങ്ങളും അംഗീകരിക്കുന്ന കാര്യമാണ്. അത് പൊളിറ്റിക്കല്‍ അറ്റാക്കാണ്. അത് നൂറു ശതമാനം ശരിയാണെന്നാണ് അഭിപ്രായം. പക്ഷേ രാഹുല്‍ഗാന്ധിയെക്കുറിച്ച് പറഞ്ഞത് അങ്ങനെയൊന്നുമല്ല.
ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ മാത്രം ഞാന്‍ എതിര്‍ത്തത്. പക്ഷേ പാര്‍ട്ടി അദ്ദേഹത്തെ സ്വീകരിക്കാന്‍ നിലപാടെടുത്തു. ഇന്നലെ മുതല്‍ അദ്ദേഹം കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് സാദിഖലി തങ്ങളെ കണ്ടതോടെ അദ്ദേഹം യുഡിഎഫുകാരനുമായി- മുരളീധരന്‍ പറഞ്ഞു.
പലയിടത്തും പോകാന്‍ ശ്രമിച്ചു നടന്നില്ല ഒടുവില്‍ കോണ്‍ഗ്രസിലത്തി. നല്ലത് സ്‌നേഹത്തിന്റെ കടയിലെ അംഗത്വം എന്നും നിലനിര്‍ത്തണം. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വെറുപ്പിന്റെ കടയിലേക്ക് തിരിച്ചുപോകരുത് . ഇനിയങ്ങോട്ട് രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു സന്ദീപിന്‌റെ കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ച് ഇന്നലെ കെ മുരളീധരന്‍ പറഞ്ഞത്.
'പലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോൾ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു. രാഹുൽ ഗാന്ധിയെ അത്രയേറെ ശക്തമായി വിമർശിച്ചിട്ടുള്ളയാളാണ് സന്ദീപ്. ഭാരത് ജോഡോ യാത്രയെ കളിയാക്കിയയാളാണ്. രാഹുൽ ഗാന്ധിയെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ്. അങ്ങനെയുള്ള സന്ദീപ് വാര്യർ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കിൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണമാകുമായിരുന്നു' എന്നായിരുന്നു മുരളീധരന്റെ വാക്കുകള്‍.
അതേസമയം സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിനു പിന്നാലേ കെ മുരളീധരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഗാനരംഗവും ചര്‍ച്ചയായിരുന്നു. ബ്രഹ്‌മചാരി എന്ന നസീര്‍ ചിത്രത്തിലെ യേശുദാസ് ആലപിച്ച ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ... എന്ന ഗാനമാണ് ക്യാപ്ഷന്‍ സഹിതം മുരളീധരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ ഇഷ്ടപ്പെട്ട ഗാനം ഫേസ്ബുക്കില്‍ പങ്കുവെച്ചെന്നേയുള്ളുവെന്നും മറ്റൊന്നുമായി അതിനു ബന്ധമില്ലെന്നുമായിരുന്നു ഇതിനോടുള്ള അദ്ദേഹത്തിന്‌റെ പ്രതികരണം.