കെ സുധാകരന്‍
കെ സുധാകരന്‍

ഫാസിസ്റ്റുകളെയും ഉള്‍ക്കൊണ്ട നേതാവാണ് നെഹ്റുവെന്ന് കെ സുധാകരന്‍

നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യത്തെ കുറിച്ചായിരുന്നു കെ സുധാകരന്റെ പരാമര്‍ശം
Updated on
1 min read

ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്‌തെന്ന് കെപിസിസി പ്രസിഡന്‌റ് കെ സുധാകരന്‍. കമ്മ്യൂണിസ്റ്റ് നേതാവായ എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യബോധമാണ് കാണിക്കുന്നത്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്യില്ല. വിമര്‍ശനങ്ങള്‍ക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും കെ സുധാകരന്‍ പറഞ്ഞു.

''അംബേദ്കറെ നിയമന്ത്രിയാക്കാന്‍ സാധിച്ച വലിയ ജനാധിപത്യബോധത്തിന്റെ, ഉയര്‍ന്ന മൂല്യത്തിന്റെ പ്രതീകമാണ് നെഹ്‌റു. ആര്‍എസ്എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്, വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാന്‍ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസ്. നെഹ്‌റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു. വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്'' - കെ സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ. കണ്ണൂർ ഡിസിസിയുടെ നവോത്ഥാന സദസിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം.

കെ സുധാകരന്‍
ആർഎസ്എസ് ശാഖ സംരക്ഷിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ;മൗലികാവകാശം നിഷേധിക്കുമ്പോൾ സംരക്ഷിക്കും

ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെയാണ് കെപിസിസി പ്രസിഡന്റിന്റെ പുതിയ പരാമര്‍ശം. ആർഎസ്എസ് ശാഖകൾ സിപിഎം പ്രവർത്തകർ തകർക്കാൻ ശ്രമിച്ചപ്പോൾ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം എംവിആര്‍ അനുസ്മരണ പരിപാടിയില്‍ കെ സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവന.

logo
The Fourth
www.thefourthnews.in