കെ സുധാകരന്‍
കെ സുധാകരന്‍

മോന്‍സണ്‍ മാവുങ്കല്‍ കേസ്: ജൂൺ 23 വരെ സമയം തേടി കെ സുധാകരൻ, ക്രൈംബ്രാഞ്ചിന് മറുപടി നൽകി

മറുപടി പരിശോധിച്ച് ശേഷം ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കും
Updated on
1 min read

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ സുധാകരന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുധാകരന്‍ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കി. ജൂണ്‍ 23 വരെ സമയം നല്‍കണമെന്നാണ് ആവശ്യം. ഇത് പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കും. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കോഴിക്കോട് വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ടതെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കെ സുധാകരന്‍
'മോന്‍സൺ കേസില്‍ പ്രതിയാക്കിയതില്‍ ഗൂഢാലോചന'; നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കെ സുധാകരൻ

മൂന്ന് ദിവസം മുന്‍പാണ് ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചത്. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് പഠിക്കുകയാണെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. മോന്‍സന്റെ ഇടപാടില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും കണ്ണിന്റെ താഴെയുള്ള കറുപ്പ് മാറ്റാനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

കെ സുധാകരന്‍
മോൻസണ്‍ മാവുങ്കല്‍ കേസ്: പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സുധാകരൻ, അറസ്റ്റിന് നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. കേസില്‍പ്പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍ പിണറായി മൂഢസ്വര്‍ഗത്തിലാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയ കുപ്പായം അഴിച്ച് വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.

കെ സുധാകരന്‍
മോൻസൺ മാവുങ്കൽ തട്ടിപ്പ്: വഞ്ചനാ കേസിൽ കെ സുധാകരൻ രണ്ടാം പ്രതി; ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി

കെ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ത്തത്. സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകളും സാക്ഷികളും ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

logo
The Fourth
www.thefourthnews.in