സുധാകരന്റെ വിവാദ പ്രസ്താവന; കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് വി ഡി സതീശൻ, സുധാകരൻ കറകളഞ്ഞ മതേതരവാദിയെന്ന് ചെന്നിത്തല

സുധാകരന്റെ വിവാദ പ്രസ്താവന; കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് വി ഡി സതീശൻ, സുധാകരൻ കറകളഞ്ഞ മതേതരവാദിയെന്ന് ചെന്നിത്തല

കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെ് കെ സുധാകരന്‍
Updated on
2 min read

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിവാദ പരാമർശങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. എക്കാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന ആളാണ് സുധാകരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സുധാകരൻ കറകളഞ്ഞ മതേതരവാദിയാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സുധാകരന്റെ വിവാദ പ്രസ്താവന; കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് വി ഡി സതീശൻ, സുധാകരൻ കറകളഞ്ഞ മതേതരവാദിയെന്ന് ചെന്നിത്തല
ഫാസിസ്റ്റുകളെയും ഉള്‍ക്കൊണ്ട നേതാവാണ് നെഹ്റുവെന്ന് കെ സുധാകരന്‍
എല്ലാവരും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നുണ്ട്. നാക്കു പിഴയാണ് എന്ന് അദ്ദേഹം വിശദീകരണം നൽകി. ആ വിശദീകരണം പാർട്ടിയും നേതൃത്വവും സ്വീകരിച്ചു.
വി ഡി സതീശൻ

കെ സുധാകരന്റെ ജവഹർലാൽ നെഹ്റു പരാമർശം വിവാദമായതോടെയാണ് പിന്തുണയുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത് വന്നത്. സുധാകരന്റെ പ്രസ്താവന നാക്കുപിഴയാണെന്ന് വിശദീകരണം നൽകിയതാണെന്നും ദേശീയ തലത്തിൽ കെസി വേണു​ഗോപാലും താരിഖ് അൻവർ അടക്കമുളള നേതാക്കളും അത് അം​ഗീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

''ഞങ്ങൾ കെപിസിസി അധ്യക്ഷനൊപ്പം ആണ്. എല്ലാവരും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നുണ്ട്. നാക്കു പിഴയാണ് എന്ന് അദ്ദേഹം വിശദീകരണം നൽകി. ആ വിശദീകരണം പാർട്ടിയും നേതൃത്വവും സ്വീകരിച്ചു. എല്ലാവരുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ട്. കേരളത്തിലെ കോൺ​ഗ്രസിനകത്ത് ഒരു അഭിപ്രായവ്യത്യാസവുമില്ല. താൻ സംസാരിക്കുന്നത് പോലെയല്ല രമേശ് ചെന്നിത്തല സംസാരിക്കുന്നതെന്നും അത് പോലെയായിരിക്കില്ല ഉമ്മൻ ചാണ്ടി സംസാരിക്കുക. എല്ലാവരും ഒരുപോലെ ആയിരിക്കില്ല സംസാരിക്കുക. അതിനർത്ഥം കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നല്ല. ലീ​ഗിന്റെ ആശങ്ക സ്വാഭാവികമാണ്. അത് പരിഹരിക്കാൻ ലീ​ഗുമായി സംസാരിച്ചിട്ടുണ്ട്''- വി ഡി സതീശൻ പറഞ്ഞു.

സുധാകരൻ രാജിക്കത്ത് നൽകി എന്നത് മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മാധ്യമങ്ങൾ ശൂന്യാകാശത്ത് നിന്നും വാർത്തകൾ ഉണ്ടാക്കി കോൺ​ഗ്രസിനെതിരെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സർക്കാർ പ്രതികൂട്ടിൽ നിൽക്കുമ്പോൾ മനഃപ്പൂർവം തെറ്റായ വാർത്തകൾ നൽകി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചു വിടുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായിരിക്കുന്നത്. അത് നാക്കുപിഴയാണെന്ന് സുധാകരൻ പറഞ്ഞതോടെ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം
രമേശ് ചെന്നിത്തല

അതേസമയം, സുധാകരൻ കറകളഞ്ഞ മതേതരവാദിയാണെന്നും സിപിഎമ്മിന്റെയും ബിജെപിയുടെയും സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ''തന്റെ രാഷ്ട്രീയ പ്രവർത്തനത്തിലുടനീളം മതേതരമായ നിലപാടുകൾ മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്. കേൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതിൽ നിന്നും സുധാകരൻ വ്യതിചലിച്ചിട്ടില്ല. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായിരിക്കുന്നത്. അത് നാക്കുപിഴയാണെന്ന് സുധാകരൻ പറഞ്ഞതോടെ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം''- രമേശ് ചെന്നിത്തല പറഞ്ഞു. ലീഗിനുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും സുധാകരൻ രാജിവെക്കേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സുധാകരന്റെ വിവാദ പ്രസ്താവന; കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് വി ഡി സതീശൻ, സുധാകരൻ കറകളഞ്ഞ മതേതരവാദിയെന്ന് ചെന്നിത്തല
ആർഎസ്എസ് ശാഖ സംരക്ഷിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ;മൗലികാവകാശം നിഷേധിക്കുമ്പോൾ സംരക്ഷിക്കും

കെ സുധാകരന്റെ വിവാദ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടമാക്കിയായിരുന്നു കഴിഞ്ഞ ദിവസം വി ഡി സതീശന്റെ പ്രതികരണം. പാര്‍ട്ടിയുടെ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയതോടെയാണ് നേതാക്കൾ മലക്കം മറിഞ്ഞത്.

കോണ്‍ഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നതെന്നും സുധാകരന്‍

അതേസമയം, കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെ് കെ സുധാകരന്‍ പ്രതികരിച്ചു. എന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. കോണ്‍ഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നതെന്നും സുധാകരന്‍ വാർത്താകുറിപ്പില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in