'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സ്ഥാനത്തു തുടരുന്നത് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍
Updated on
1 min read

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ മത്സരിക്കുന്നില്ലെന്ന നിലപാടാണ് സി കൃഷ്ണകുമാര്‍ അവസാനം വരെ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ടേക്ക് മത്സരിക്കാന്‍ മൂന്നുപേരുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍, പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയച്ചതോടെയാണ് ഗത്യന്തരമില്ലാതെ കൃഷ്ണകുമാര്‍ മത്സരിച്ചതെന്നും സുരേന്ദ്രന്‍.

വ്യക്തി താത്പര്യങ്ങള്‍ക്കനുസൃതമായി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന പതിവുള്ള പാര്‍ട്ടിയല്ല ബിജെപി. എല്ലാതലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്.

ചേലക്കരയിലും വയനാട്ടിലും വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിക്കായി. പാലക്കാട് നിലവിലുള്ള വോട്ട് നിലനിര്‍ത്താനായെങ്കിലും പുതിയ വോട്ട് സമാഹരിക്കാന്‍ ആയില്ലെന്നും സുരേന്ദ്രന്‍. എസ്ഡിപിഐ വോട്ടുകള്‍ സ്വീകരിച്ചാണ് ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വിജയിക്കുന്നതെന്നും സുരേന്ദ്രന്‍.സ്ഥാനത്തു തുടരുന്നത് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍

logo
The Fourth
www.thefourthnews.in