ഡോ എം വി നാരായണന്‍
ഡോ എം വി നാരായണന്‍

സംസ്‌കൃത സര്‍വകലാശാല വി സി നിയമനത്തിലെ ക്രമക്കേട്; ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതിന്റെ രേഖകള്‍ പുറത്ത്

യോഗ്യരായ ഏഴുപേരുടെ പേരുകളായിരുന്നു വി സി തസ്തികയിലേക്ക് നിര്‍ദേശിക്കപ്പെട്ടത്
Updated on
1 min read

കാലടി സംസ്‌കൃത സര്‍വകലാശാല വി സി നിയമനത്തിലും ക്രമക്കേടെന്ന് തെളിയിക്കുന്ന സെര്‍ച്ച് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. യോഗ്യരായ ഏഴ് പ്രൊഫസര്‍മാരുടെ പേരുകളടങ്ങിയ ചുരുക്കപ്പട്ടികയായിരുന്നു വി സി തസ്തികയിലേക്ക് തയ്യാറാക്കപ്പെട്ടത്. ഇതില്‍ നിന്ന് ആറ് പേരെയും ഒഴിവാക്കി പ്രൊഫ. ഡോ. എം വി നാരായണന്റെ പേര് മാത്രം കമ്മിറ്റി അന്തിമമായി ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഒഴിവാക്കിയവരില്‍ കാലിക്കറ്റ് സര്‍വകലാശാല ഡീനും കാലിക്കറ്റ്, കുസാറ്റ് വിസി പാനലിലുണ്ടായിരുന്ന പ്രൊഫസര്‍മാരുമുണ്ട്. സാങ്കേതിക സര്‍വകലാശാല വി സി നിയമനം സുപ്രീംകോടതി റദ്ദാക്കിയ മാനദണ്ഡപ്രകാരം ഇതും സര്‍ക്കാരിന് തിരിച്ചടിയാകും.

സെര്‍ച്ച് കമ്മിറ്റി റിപ്പോര്‍ട്ട്
സെര്‍ച്ച് കമ്മിറ്റി റിപ്പോര്‍ട്ട്

ഡോ. സുരേഷ് മാത്യു, ഡോ. കെ അജിത, ഡോ. പി ജി റോമിയോ, ഡോ. കെ കെ ഗീതാകുമാരി, ഡോ. ജഗതി രാജ് വി പി, ഡോ. ബി ചന്ദ്രിക എന്നിവരുടെ പേരുകളായിരുന്നു ഡോ. എം വി നാരായണനൊപ്പം ചുരുക്ക പട്ടികയിലുണ്ടായിരുന്നത്.

അനധികൃതമായി നിയമിക്കപ്പെട്ട വിസിമാര്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in