കളമശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി,
രജിസ്റ്റര്‍ ചെയ്തത് പത്തോളം കേസുകള്‍

കളമശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി, രജിസ്റ്റര്‍ ചെയ്തത് പത്തോളം കേസുകള്‍

ബിജെപി നേതാക്കള്‍ക്കെതിരെയും പരാതി
Updated on
1 min read

കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി. സംസ്ഥാനത്താകെ പത്തോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ മാത്രം മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കളമശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി,
രജിസ്റ്റര്‍ ചെയ്തത് പത്തോളം കേസുകള്‍
നാട്ടിൽ സ്പർദ്ധ വളർത്താൻ അനുവദിക്കില്ലെന്ന് സര്‍വകക്ഷി യോഗം, 'ഒരു വിശ്വാസത്തിനെതിരെയും വിദ്വേഷപ്രചാരണം അനുവദിക്കില്ല'

വിദ്വേഷ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പരിശോധനയില്‍ നൂറോളം പോസ്റ്റുകള്‍ സൈബര്‍ പോലീസ് കണ്ടെത്തി. ഫേസ്ബുക്ക്, എക്സ് (ട്വിറ്റര്‍) എന്നിവയിലാണ് ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.

ഞായറാഴ്ച രാവിലെ 9.30 ഓടെ ആയിരുന്നു കളമശേരിയിലെ സാംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം ഉണ്ടായത്

ഞായറാഴ്ച രാവിലെ 9.30 ഓടെ ആയിരുന്നു കളമശേരിയിലെ സാംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവരുന്നതിന് മു‍ന്‍പായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പോലീസ് ഇത്തരം പ്രചാരണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം തുടരുകയാണ്.

കളമശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി,
രജിസ്റ്റര്‍ ചെയ്തത് പത്തോളം കേസുകള്‍
ബോംബുണ്ടാക്കാൻ സഹായം ലഭിച്ചിട്ടില്ല, തമ്മനത്തെ വീട്ടിൽവച്ച് സ്വയം നിർമിച്ചു; ഡൊമിനിക് മാർട്ടിൻ പോലീസിനോട്

അതിനിടെ, കളമശേരി സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെയും പോലീസില്‍ പരാതി. ബി ജെ പി നേതാക്കളായ കെ എസ് രാധാകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവർക്കെതിരെയാണ് പരാതി. കളമശ്ശേരി പോലീസിലാണ് പരാതി ലഭിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in