വ്യാജ ജനന സർട്ടിഫിക്കറ്റ്: നടന്നത് സങ്കീർണമായ തട്ടിപ്പ്, ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി

വ്യാജ ജനന സർട്ടിഫിക്കറ്റ്: നടന്നത് സങ്കീർണമായ തട്ടിപ്പ്, ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി

കേസുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി അനിൽകുമാറും കുട്ടിയെ ദത്തെടുത്ത അനൂപും തമ്മിൽ കാണുന്ന ദൃശ്യങ്ങളാണിത്.
Updated on
1 min read

കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി. എറണാകുളത്തെ സംഗീത ട്രൂപ്പിലെ അംഗമാണ് ദമ്പതികളെ സഹായിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അടുത്ത ദിവസം തന്നെ പോലീസ് ഇയാളുടെ മൊഴിയെടുക്കും. കളമശേരി മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടന്ന നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മാണവും തൃക്കാക്കര എ സി പിയാണ് അന്വേഷിക്കുന്നത്.

അവിവാഹിതയുടെ പ്രസവം സംബന്ധിച്ച രേഖകള്‍ പൂഴ്ത്തിയതും നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതും അടക്കം സങ്കീര്‍ണമായ നിരവധി തട്ടിപ്പുകള്‍ കളമശ്ശേരി സംഭവത്തിലുണ്ട്.

മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അനില്‍കുമാറാണ് കേസിലെ പ്രതി. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ നഗരസഭാ ജീവനക്കാരി രഹ്നയ്ക്കെതിരെയും കേസുണ്ട്. അനിൽ കുമാറിനായുള്ള തിരച്ചിൽ പോലീസ് ഉർജിതമാക്കി. അവിവാഹിതയുടെ പ്രസവം സംബന്ധിച്ച രേഖകള്‍ പൂഴ്ത്തിയതും നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതും അടക്കം സങ്കീര്‍ണമായ നിരവധി തട്ടിപ്പുകള്‍ കളമശ്ശേരി സംഭവത്തിലുണ്ട്. ഇതോടെയാണ് കുട്ടിയെ ദത്തെടുക്കുന്നതിന് ദമ്പതികളെ സഹായിച്ച ഇടനിലക്കാരനെ സംബന്ധിച്ചും അന്വഷണം നടത്തുന്നത്.

വ്യാജ ജനന സർട്ടിഫിക്കറ്റ്: നടന്നത് സങ്കീർണമായ തട്ടിപ്പ്, ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി
വ്യാജ ജനന സർട്ടിഫിക്കറ്റ്: കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമായി; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി

അതേസമയം, കേസുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി അനിൽകുമാറും കുട്ടിയെ ദത്തെടുത്ത അനൂപും തമ്മിൽ കാണുന്ന ദൃശ്യങ്ങളാണിത്. കളമശേരി മെഡിക്കൽ കോളജിൽവെച്ചായിരുന്നു കൂടിക്കാഴ്ച. വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കാൻ ഇക്കഴിഞ്ഞ ജനുവരി 31നാണ് അനൂപ് ആശുപത്രിയിലെത്തിയത്. ഐപി നമ്പറിലെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് രഹ്ന പരാതി നല്‍കിയത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിയമവിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു.

സിപിഎമ്മുമായി അടുത്ത ബന്ധമുള്ള മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഗണേഷ് മോഹന് വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മാണം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധവും നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന കളമശേരി നഗരസഭയ്ക്കെതിരെയാണ് എല്‍ഡിഎഫ് സമരം. എന്നാൽ മെഡിക്കല്‍ കോളജില്‍ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി കളമശ്ശേരി നഗരസഭ നിയോഗിച്ച രഹനയുടെ നിയമനമാണ് സിപിഎം ഉന്നയിക്കുന്നത്.യുഡിഎഫ് ഭരിക്കുന്ന കളമശ്ശേരി നഗരസഭ നടത്തിയ അനധികൃത നിയമനമാണ് ഇതെന്നാണ് ആരോപണം.

logo
The Fourth
www.thefourthnews.in