യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം; എഡിഎം നവീൻ ബാബു മരിച്ചനിലയിൽ

യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം; എഡിഎം നവീൻ ബാബു മരിച്ചനിലയിൽ

കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബു, അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു
Updated on
1 min read

കണ്ണൂർ അ‍‍ഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബു മരിച്ചനിലയിൽ. കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അടുത്തിടെ നടന്ന യാത്രയയപ്പ് യോഗത്തിൽ, നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.

കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബു, അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ടാണ് കണ്ണൂർ കലക്ടറേറ്റിൽ നവീനുള്ള യാത്രയയപ്പ് യോഗം നടന്നത്. ആ പരിപാടിയിൽ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രൂക്ഷമായ വിമർശനങ്ങളായിരുന്നു ഉന്നയിച്ചത്. പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല.

യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം; എഡിഎം നവീൻ ബാബു മരിച്ചനിലയിൽ
ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർനിർത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും കേസ്

ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. നവീൻ ബാബുവിന് ഉപഹാരങ്ങൾ നൽകാൻ കാത്തുനിൽക്കുന്നില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്തു.

പത്തനംതിട്ടയാണ് നവീൻ ബാബുവിന്റെ നാട്. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിനിൽക്കെ, അവിടേക്ക് നവീൻ ബാബു സ്ഥലംമാറ്റം ചോദിച്ചുവാങ്ങുകയായിരുന്നു

പത്തനംതിട്ട ഓഫീസിൽ ഇന്ന് ജോയിൻ ചെയ്യേണ്ടതിനാൽ അദ്ദേഹത്തിന്റെ വരവും കാത്ത് കുടുംബം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ നവീൻ വരുമെന്ന് അറിയിച്ച ട്രെയിനിൽ കാണാതായതോടെയാണ് അന്വേഷിച്ചത്. അപ്പോഴാണ് കണ്ണൂരിലെ ക്വാർട്ടേഴ്സിനുള്ളിൽ നവീനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വിവരം ലഭിച്ചത്.

പത്തനംതിട്ടയാണ് നവീൻ ബാബുവിന്റെ നാട്. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിനിൽക്കെ, അവിടേക്കു നവീൻ ബാബു സ്ഥലംമാറ്റം ചോദിച്ചുവാങ്ങുകയായിരുന്നു. റാന്നി തഹസിൽദാറായിരിക്കെയാണ് രണ്ടര വർഷം മുൻപ് കാസർകോട് എഡിഎമ്മായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഫെബ്രുവരിയിലാണ് കണ്ണൂരിൽ ചുമതലയേറ്റത്.

കോന്നി തഹസിൽദാർ മഞ്ജുഷയാണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.

logo
The Fourth
www.thefourthnews.in