'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍ കളക്ടര്‍ക്കെതിരെയും ആരോപണം ഉയരുന്നുണ്ട്
Updated on
1 min read

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന്‌റെ എന്‍ഒസി നവീന്‍ ബാബുവിനന്‌റെ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. പമ്പിന് അനുമതി നല്‍കരുതെന്ന് രണ്ട് റിപ്പോര്‍ട്ടുകളുള്ള ഫയലാണ് നവീന് കിട്ടിയത്. ഇവ പരിശോധന നടത്തിയതനിശേഷമാണ് പമ്പിന് എന്‍ഒസി നല്‍കിയത്.

പി പി ദിവ്യയ്‌ക്കൊപ്പംതന്നെ കണ്ണൂര്‍ ജില്ലാകള്കര്‍ക്കെതിരെയും നവീന്‌റെ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ യാത്രയയപ്പിനു തീരുമാനിച്ചിരുന്ന സമയം തിങ്കളാഴ്ച രാവിലെ എന്നായിരുന്നു. ഇത് പിന്നീട് ഉച്ചയ്ക്ക് ശേഷമാക്കി പുനഃക്രമീകരിക്കുകയായിരുന്നു. ഇതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശിക്കപ്പെടുന്നുണ്ട്. ഊദ്യോഗസ്ഥര്‍ക്കു മാത്രമുള്ള ചെറിയ ചടങ്ങായാണ് കളക്ടറേറ്റില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അതില്‍ ഉദ്യോഗസ്ഥരല്ലാതെ ആകെ പങ്കെടുത്തത് പി പി ദിവ്യ മാത്രമാണ്. ദിവ്യയ്ക്ക് സൗകര്യപ്രദമായ സമയമായാണോ ഉച്ചയ്ക്ക് ശേഷത്തേക്ക് പരിപാടി പുനഃക്രമീകരിച്ചതെന്നും സംശയിക്കപ്പെടുന്നു. ഇതിനു പിന്നില്‍ കണ്ണൂര്‍ ജില്ലാകളക്ടറാണെന്നാണ് ആക്ഷേപം. ഇതിന്‌റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാകളക്ടര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്
എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

പെട്രോള്‍ പമ്പിന് അനുമതി നല്‍കരുതെന്ന് ആദ്യഘട്ട റിപ്പോര്‍ട്ട് നല്‍കിയത് പിഡബ്ല്യുഡി ആണ്. റോഡിലെ വളവിനെക്കുറിച്ചുള്ള സൂചനകള്‍കൂടി ഉള്‍പ്പെടുത്തിയുള്ളതായിരുന്നു ഈ റിപ്പോര്‍ട്ട്. പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്, അത് അപകടം നിറഞ്ഞ പ്രദേശമാണ്. അവിടെ യാതൊരുവിധത്തിലും പെട്രോള്‍പമ്പിന് അനുവാദം നല്‍കരുതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണ് സ്ഥലത്ത് നേരിട്ടുപോയി എഡിഎമ്മിന്‌റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വിശദപരിശോധന നടത്തിയത്. അതിനുശേഷമാണ് അവിടെ എന്‍ഒസി നല്‍കിയിട്ടുള്ളത്. ഈ എന്‍ഒസി നല്‍കിയത് പണം നല്‍കിയതിനുശേഷമാണ് എന്നതായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാല്‍ ഈ ആരോപണത്തെ പാടേ തള്ളിയാണ് വ്യക്തമായ തെളിവുകളോടെ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in