പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു; അസമിൽ പോയി പ്രതിയെ പിടിച്ച് 'കളമശേരി സ്‌ക്വാഡ്‌'

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു; അസമിൽ പോയി പ്രതിയെ പിടിച്ച് 'കളമശേരി സ്‌ക്വാഡ്‌'

അസമിലെ തീവ്രവാദി ബന്ധമുള്ള ഗ്രാമത്തിൽ ഒളിച്ചുതാമസിച്ച പ്രതിയെ സാഹസികമായി കേരള പോലീസ് പിടികൂടുകയായിരുന്നു
Updated on
2 min read

കേരളത്തിലെത്തി കുറ്റകൃത്യം ചെയ്ത ശേഷം ഉത്തരേന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതികളെ തേടിപ്പിടിച്ച് കണ്ടെത്തി പിടികൂടുന്ന പോലീസുകാരുടെ കഥയായിരുന്നു മമ്മൂട്ടി നായകനായ 'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രത്തിൽ പറഞ്ഞത്. ലോക്കൽ പോലീസ് പോലും വരാൻ മടിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്ന് അതിസാഹസികമായി പ്രതിയെ പിടിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ചിത്രം നിർമിച്ചത്.

സമാനമായ രീതിയിൽ അസമിലെ തീവ്രവാദി ബന്ധമുള്ള ഗ്രാമത്തിൽ ഒളിച്ചുതാമസിച്ച പ്രതിയെ അവിടെയെത്തി സാഹസികമായി പിടികൂടിയിരിക്കുകയാണ് കേരള പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെയാണ് അസമിൽ പോയി കളമശേരി പോലീസ് പിടികൂടിയത്.

അപ്പർ അസം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ രാത്തുൾ സൈക്കിയയുടെ മകൻ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശേരി പോലീസ് അസമിൽ നിന്ന് അതിസാഹസികമായി 'കണ്ണൂർ സ്‌ക്വാഡ്' സ്റ്റൈലിൽ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു; അസമിൽ പോയി പ്രതിയെ പിടിച്ച് 'കളമശേരി സ്‌ക്വാഡ്‌'
ബന്ദിപൂർ രാത്രിയാത്ര നിരോധനത്തിൽ നേരിയ ഇളവ്; അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരെ കടത്തിവിടുമെന്ന് കർണാടക വനം മന്ത്രി

2022 ൽ കളമശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ അസമിലേക്ക് കടന്നുകളഞ്ഞു. ഒന്നരവർഷത്തോളമായി ഇയാൾ അസമിൽ ഒളിവിലായിരുന്നു.

അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു മഹേശ്വൻ ഒളിച്ചു താമസിച്ചത്. നേരത്തെ പ്രതിയെ അന്വേഷിച്ചുപോയ കളമശേരി പോലീസ് ടീമിന് ലോക്കൽ പോലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങൾ ഈ ജനുവരി ഒമ്പതിന് പ്രതിയെ തിരക്കി അസമിലേക്ക് പോവുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു; അസമിൽ പോയി പ്രതിയെ പിടിച്ച് 'കളമശേരി സ്‌ക്വാഡ്‌'
മണിപ്പൂരില്‍ സൈനികന്‍ ആറു സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു

പ്രതികൂല കാലാവസ്ഥമൂലവും ഭാഷാപ്രശ്‌നം കൊണ്ടും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ദിബ്രുഗഡ് മിലിറ്ററി ഇന്റലിജെൻസിന്റെ സഹായത്താൽ അസമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തി പ്രതിയെ പിടികൂടുകയായിരുന്നു.

മഹേശ്വനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതോടെ പ്രതിയെ വാഹനത്തിൽ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ദിമാജി ചീഫ് ജൂഡീഷ്യൽ മജിസ്‌ടേറ്റ് കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പോലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കളമശേരി കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രദീപ്കുമാർ ജി, സബ് ഇൻസ്‌പെക്ടർമാരായ വിനോജ് എ, സുബൈർ വി എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു വി എസ്, ശ്രീജിത്ത്, സിപിഒമാരായ മാഹിൻ അബൂബക്കർ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in