കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാല

'ചാന്‍സലറുടേത് നിയമവിരുദ്ധ നടപടി'; ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്

ഭരണനിര്‍വഹണത്തിന് പോലും തടസമുണ്ടാക്കുന്ന സാഹചര്യമാണ് കണ്ണൂര്‍ സര്‍വകലാശാലയിലെന്ന് പ്രമേയം
Updated on
1 min read

സര്‍വകലാശാല ചാന്‍സലറും ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. വി സിമാരുടെ രാജി ആവശ്യപ്പെട്ട ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യയാണ് പ്രമേയം അവതരിപ്പിച്ചത്.

9 വി സിമാരുടെ രാജി ആവശ്യപ്പെട്ട ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടം സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ചാന്‍സലര്‍ നടത്തുന്നത്. ഇത് സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. നിലവിലെ സാഹചര്യം സർവകലാശാലയിൽ ഭരണ നിർവഹണത്തിന് തടസം സൃഷിച്ചിരിക്കുകയാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.

logo
The Fourth
www.thefourthnews.in