'രാജിയില്ല, പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ'; ഗവര്‍ണറുടെ നിര്‍ദേശം തള്ളി കണ്ണൂര്‍ വി സി
രാജി വെയ്ക്കണമെന്ന ഗവർണറുടെ നിർദേശം തള്ളി കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍. വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേടിന്റെ പേരിലോ സ്വഭാവ ദൂഷ്യം കൊണ്ടോ മാത്രമെ ചാന്‍സലര്‍ക്ക് വിസിയെ പുറത്താക്കാന്‍ അധികാരമൊള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ നടപടിയാണ് വി സിമാരോട് കൂട്ട രാജി ആവശ്യപ്പെടുകയെന്നത്. തന്റെ കേസ് കോടതിയിലുണ്ട്. കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് പോകാനാകുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്‍പത് വിസിമാരോട് നാളെ രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ്, ഫിഷറീസ്, മലയാളം, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കാലടി സംസ്കൃത സര്‍വകലാശാല, , കുസാറ്റ് സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്.തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മുന്‍പ് രാജി വയ്ക്കണമെന്നാണ് നിര്‍ദേശം. ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം.