കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ആശുപത്രിയില്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ആശുപത്രിയില്‍

രാത്രി ഒൻപത് മണിയോടെയാണ് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Updated on
1 min read

അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായി മർകസു സഖാഫത്തി സുന്നിയ്യ അധികൃതരാണ് അറിയിച്ചത്.

രാത്രി ഒൻപത് മണിയോടെയാണ് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയിൽ നിന്ന് സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്ന് ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതിയില്‍ നിലവില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

logo
The Fourth
www.thefourthnews.in