കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍
കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആരോഗ്യനില തൃപ്തികരം

പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് കാന്തപുരം
Updated on
1 min read

അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അടുത്ത ബന്ധുക്കളുമായി സംസാരിച്ചതായും ആശുപത്രിയെ ഉദ്ധരിച്ച് മര്‍കസ് അറിയിച്ചു . പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ് കാന്തപുരം. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍
കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ആശുപത്രിയില്‍

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ശാരീരിര അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

logo
The Fourth
www.thefourthnews.in