പിതൃസ്മരണയിൽ ബലിതർപ്പണം; ചിത്രങ്ങൾ
അജയ് മധു

പിതൃസ്മരണയിൽ ബലിതർപ്പണം; ചിത്രങ്ങൾ

എല്ലാ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകളുണ്ടായിരുന്നു
Published on
അജയ് മധു

ദക്ഷിണായനത്തിലെ ആദ്യത്തെ കറുത്ത വാവാണ് കർക്കിടക വാവ്. ബലിതർപ്പണത്തിലൂടെ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം

അജയ് മധു

ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം , മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണനുഭവപ്പെട്ടത്

അജയ് മധു

പുലര്‍ച്ചെ ഒരു മണിയോടെ പ്രധാന കേന്ദ്രങ്ങളിൽ ബലി തര്‍പ്പണ ചടങ്ങുകൾ തുടങ്ങി

അജയ് മധു

കുളിച്ച് ഈറനണിഞ്ഞ്, നിലവിളക്കിന് മുന്നിൽ തൂശനിലയിൽ എള്ളും ചന്ദനവും പൂവും തീർഥവും ദർഭപുല്ല്, ബലി ചോറ് എന്നിവയും ഒരുക്കും. മോതിര വിരലിൽ പവിത്രക്കെട്ട് അണിഞ്ഞ് പിണ്ഡവും എള്ളും പുഷ്പവും ചന്ദനവും അർപ്പിച്ചാണ് ശ്രാദ്ധബലി നടത്തുന്നത്.

അജയ് മധു

പൂജകൾക്ക് ശേഷം ഇലയെടുത്ത് ശിരസ്സിലേറ്റി സമീപത്തെ സ്നാനഘട്ടത്തിൽ ഒഴുക്കും. മുങ്ങിക്കുളിച്ച് ക്ഷേത്ര ദർശനവും തിലഹോമവും നടത്തുന്നതാണ് ബലിതർപ്പണ ചടങ്ങ്

അജയ് മധു

സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുമ്പ് ബലി തർപ്പണം നടത്തുന്നതാണ് ഉത്തമമെന്നതിനാൽ ഉച്ചയ്ക്ക് മുൻപ് ചടങ്ങുകൾ പൂർത്തിയാകും വിധത്തിലായിരുന്നു ക്രമീകരണം

അജയ് മധു

തിരുവനന്തപുരത്തെ ബലിതർപ്പണ കേന്ദ്രത്തിൽ നിന്നുള്ള ചിത്രം

logo
The Fourth
www.thefourthnews.in