കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ബിനാമി വായ്പകൾ എ സി മൊയ്തീന്റെ നിർദേശ പ്രകാരമെന്ന് ഇ ഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ബിനാമി വായ്പകൾ എ സി മൊയ്തീന്റെ നിർദേശ പ്രകാരമെന്ന് ഇ ഡി

റെയ്ഡിന് പിന്നാലെ കടുത്ത നടപടികളുമായി ഇഡി
Updated on
1 min read

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്ന് ഇഡി. റെയ്ഡിന് പിന്നാലെ കടുത്ത നടപടികളുമായി ഇഡി. 150 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്. മൊയ്തീന്റെയും ഭാര്യയുടേയും 28 ലക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 22 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവിലാണ് ഇഡിയുടെ സ്ഥിരീകരണം.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 150 കോടി രൂപയാണ് ബിനാമി വായ്പകളായി തട്ടിയെടുത്തിട്ടുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ തട്ടിപ്പിന് കൂട്ട് നിന്നുവെന്നും ഇഡി വെളിപ്പെടുത്തുന്നു. ഈ വായ്പകള്‍ അനുവദിച്ചത് എ സി മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരമാണ് എന്നാണ് ഇ ഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബാങ്കില്‍ അംഗങ്ങളല്ലാത്തവര്‍ക്കാണ് വായ്പകള്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ഇതിനായി പണയപ്പെടുത്തുകയും ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ബിജോയ് 30 കോടി വിലമതിക്കുന്ന തട്ടിപ്പ് നടത്തിയതായും ഇ ഡി പറയുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ബിനാമി വായ്പകൾ എ സി മൊയ്തീന്റെ നിർദേശ പ്രകാരമെന്ന് ഇ ഡി
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തേയ്ക്കും

ബിനാമി വായ്പകള്‍ സംഘടിപ്പിച്ചതിന് കൂട്ട് നിന്ന് എന്ന് പറയപ്പെടുന്ന ആറ് വ്യക്തികളുടെ വീടുകളിലായിരുന്നു ബുധനാഴ്ച റെയ്ഡ് നടത്തിയത്. 36 ഇടങ്ങളിലുള്ള സ്വത്തുക്കളുടെ രേഖകള്‍ ഇഡി കണ്ടെത്തിയിരുന്നു. 15 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നത്.

മതിയായ ഈടില്ലാതെയാണ് വായ്പകള്‍ അനുവദിച്ചിരിക്കുന്നത്. ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് വായ്പ അനുവദിക്കുകയായിരുന്നു എന്നും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നേരത്തെ മുതല്‍ എ സി മൊയ്തീനെതിരെ ശക്തമായ ആരോപണങ്ങള്‍ നിലനിന്നിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെ പരിശോധന തുടരുകയാണെന്നും ഇ ഡി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in