കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇ ഡി നടത്തിയത് 20 മണിക്കൂര്‍ നീണ്ട പരിശോധന

ബാങ്കില്‍ നിന്നും പ്രതികളുടെ വീട്ടില്‍ നിന്നും ഇ ഡി സംഘം രേഖകള്‍ കണ്ടെടുത്തു
Updated on
1 min read

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയത് 20 മണിക്കൂര്‍ നീണ്ട പരിശോധന. ഇന്നലെ രാവിലെ 8 മണിയോടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അവസാനിപ്പിച്ചത്. പ്രതികളുടെ വീട്ടില്‍ നിന്നും ബാങ്കില്‍ നിന്നും നിര്‍ണായക രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും ഇ ഡി സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകളില്‍ ആധാരം ഉള്‍പ്പെടെയുള്ളവയുമുണ്ട്.

ഒന്നാംപ്രതി സുനിൽകുമാർ, രണ്ടാംപ്രതി ബിജു കരിം, അക്കൗണ്ടന്റ് ജിൽസ്, കമ്മീഷൻ ഏജന്റ് ബിജോയി, ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെ കെ ദിവാകരന്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. പ്രതികളുടെ വീട്ടിലും ബാങ്കിലും ഒരേ സമയമാണ് ഇ ഡി പരിശോധന നടത്തിയത്. പ്രതികളുടെ വീടുകളിലെ പരിശോധന വൈകിട്ടോടെ അവസാനിച്ചെങ്കിലും ബാങ്കിലെ പരിശോധന പുലര്‍ച്ചെ വരെ നീണ്ട് നിന്നു.

ചില നേതാക്കളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനയായി വലിയ തുക നല്‍കിയിരുന്നതായി പ്രതികളില്‍ ചിലര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഒപ്പം ബാങ്കിലെ ബിനാമി നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുകയും ലക്ഷ്യമാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ നല്‍കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍

ഇ ഡി നടത്തിയത് അപ്രതീക്ഷിത നീക്കം

കരുവന്നൂര്‍ സഹകരണ ബാങ്കിലും പ്രതികളുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധനയ്ക്ക് എത്തിയത് പോലീസിനെ പോലും അറിയിക്കാതെ. കൊച്ചിയില്‍ നിന്നുള്ള 75 ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. രാവിലെ എട്ട് മണിക്ക് തന്നെ ബാങ്കിലും പ്രതികളുടെ വീട്ടിലുമെല്ലാം ഇ ഡി സംഘമെത്തി. ജീവനക്കാരെ വിളിച്ചുവരുത്തി ബാങ്ക് തുറപ്പിച്ചു. ബാങ്കിന് പുറത്ത് സിആര്‍പിഎഫിന്റെ എട്ടംഗ സുരക്ഷാ സേനയേയും വിന്യസിച്ചു.

റെയ്ഡിന്റെ വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള സാധ്യത ഒഴിവാക്കാനായി പ്രതികളുടെ വീടുകളിലെല്ലാം ഒരേസമയമാണ് ഇ ഡി സംഘം എത്തിയത്.

logo
The Fourth
www.thefourthnews.in