സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്ത് ഇ ഡിയും ആദായ നികുതി വകുപ്പും; അടുത്തനീക്കമെന്ത്?

സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്ത് ഇ ഡിയും ആദായ നികുതി വകുപ്പും; അടുത്തനീക്കമെന്ത്?

ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍
Updated on
1 min read

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും. ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഇ ഡിയുടെ ചോദ്യം ചെയ്യലിന് എം എം വര്‍ഗീസ് ഇന്ന് ഹാജരായിരുന്നു. ഇതിനിടെയാണ് ആദായ നികുതി വകുപ്പ് ഇ ഡി ഓഫീസിലെത്തി എം എം വര്‍ഗീസില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.

പാര്‍ട്ടി അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനിടെ സിപിഎമ്മിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ആദായനികുതി വകുപ്പില്‍ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. തൃശൂരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം.

സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്ത് ഇ ഡിയും ആദായ നികുതി വകുപ്പും; അടുത്തനീക്കമെന്ത്?
കരുവന്നൂര്‍: അന്വേഷണം പൂർത്തിയാക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി, കുറ്റപത്രങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം

അതേസമയം, സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുമില്ലെന്ന് എം എം വര്‍ഗീസ് പ്രതികരിച്ചു. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ കഴിഞ്ഞദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍ ബിജുവിനെതിരെ മൊഴി നല്‍കിയിരുന്നു. ബിജുവിന് 2020-ല്‍ താന്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് സതീഷ് കുമാറിന്റെ മൊഴി. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വര്‍ഗീസില്‍ നിന്ന് ഇ ഡി തേടുന്നത്. ബാങ്കില്‍ നടന്ന ബെനാമി വായ്പകളുടെ കമ്മീഷന്‍ ഈ അക്കൗണ്ടുകള്‍ വഴി കൈകാര്യം ചെയ്‌തെന്നും ഇ ഡി വിശദീകരിക്കുന്നു.

പാര്‍ട്ടി അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി

ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ എം എം വര്‍ഗീസിനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 26-ാം തീയതിവരെ ഹാജരാകാനാകില്ലെന്ന് എം എം വര്‍ഗീസ് ഇ ഡി അന്വേഷണസംഘത്തിന് രേഖാമൂലം മറുപടിനല്‍കിയിരുന്നു. എന്നാല്‍, ഇത് അന്വേഷണ സംഘം അംഗീകരിച്ചില്ല.

logo
The Fourth
www.thefourthnews.in