കാസർഗോഡ് കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി

കാസർഗോഡ് കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി

അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാ‍ർഥി ഫർഹാസാണ് അപകടത്തിൽ മരിച്ചത്
Updated on
1 min read

കാസർഗോഡ് കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി. വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന പോലീസ് വാഹനത്തിലുണ്ടായ എസ്ഐ രജിത്, സിപിഒമാരായ ദീപു, രഞ്ജിത് എന്നിവരെ അന്വേഷണവിധേയമായി സ്ഥലം മാറ്റിയത്. നടപടി. അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാ‍ർഥി ഫർഹാസാണ് അപകടത്തിൽ മരിച്ചത്.

പോലീസിനെ കണ്ട് ഓടിച്ചുപോയ കാർ പിന്നീട് തലകീഴായി മറിഞ്ഞു കിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നെങ്കിലും മറ്റ് നാലുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

25ന് സ്കൂളിൽ ഓണപരിപാടി നടന്ന ദിവസമായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന കാറിലിരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാർഥികളുടെ അടുത്തേക്ക് പോലീസ് വണ്ടി കൊണ്ടുനിർത്തി. പോലീസിനെ കണ്ട് വിദ്യാർഥികൾ പേടിച്ച് വണ്ടിയെടുത്ത് പോകുമ്പോഴാണ് കളത്തൂരിൽ അപകടത്തിൽപെട്ടതെന്നാണ് ആരോപണം.

പരുക്കേറ്റ ഫർഹാസിനെ കുമ്പള ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലേക്കും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാനെത്തിയപ്പോൾ പെട്ടെന്ന് എടുത്ത് പോകുകയായിരുന്നുവെന്നാണ് പോലീസ് വാദം. കാർ പിന്നോട്ടെടുത്തപ്പോൾ ജീപ്പിലിടിച്ചുവെന്നും പോലീസ് പറഞ്ഞു. അതേസമയം, കുട്ടികൾ പോലീസിനെ കണ്ട് ഭയന്നാണ് വാഹനം ഓടിച്ചതെന്നും ഉദ്യോഗസ്ഥർ അവരെ ആറു കിലോമീറ്ററോളം പിന്തുടർന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. വിദ്യാർഥികൾ ഓടിച്ചിരുന്ന കാറിനെ പോലീസ് പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കാസർഗോഡ് കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി
റഷ്യൻ വിമാനത്താവളത്തില്‍ വൻ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങൾ തകർന്നു

വിദ്യാർഥി മരിച്ചതിനെത്തുടർന്ന് വലിയ പ്രതിഷേധമായി മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in