അഞ്ജുശ്രീയുടെ മരണം: ഭക്ഷ്യ വിഷബാധയല്ല, വിഷാംശം ഉള്ളില്‍ച്ചെന്നതായി റിപ്പോര്‍ട്ട്

അഞ്ജുശ്രീയുടെ മരണം: ഭക്ഷ്യ വിഷബാധയല്ല, വിഷാംശം ഉള്ളില്‍ച്ചെന്നതായി റിപ്പോര്‍ട്ട്

രാസ പരിശോധനയിലൂടെ മാത്രമെ എന്ത് തരം വിഷമാണ് ഉള്ളില്‍ച്ചെന്നതെന്നതില്‍ വ്യക്തതയുണ്ടാകൂ
Updated on
1 min read

കാസര്‍ഗോഡ് മരിച്ച പത്തൊൻപതുകാരി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. രാസ പരിശോധനയിലൂടെ മാത്രമെ എന്ത് തരം വിഷമാണ് ഉള്ളില്‍ച്ചെന്നതെന്നതില്‍ വ്യക്തത വരുത്താനാകൂ. വിഷം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഞ്ജുശ്രീയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരില്‍ നിന്നും, പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും റിപ്പോര്‍ട്ട് നല്‍കി.

ഡിസംബര്‍ 31ന് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നായിരുന്നു അഞ്ജു ഭക്ഷണം ഓർഡർ ചെയ്തത്. ആദ്യം വീടിന് സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുവിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

മംഗളൂരുവില്‍ പഠിക്കുന്ന അഞ്ജുശ്രീ ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കൂടെ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. എന്നാല്‍ അഞ്ജുവിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാകുകയായിരുന്നു. മറ്റുള്ളവര്‍ക്കും ശാരീകിക അസ്വസ്ഥത അനുഭവ

logo
The Fourth
www.thefourthnews.in