'തല്ലും തലോടലും ഒരുമിച്ചുവേണ്ട; വിരുന്നുകള്‍ പ്രഹസനം, സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം വേണം': ബിജെപിക്കെതിരെ കെസിബിസി

'തല്ലും തലോടലും ഒരുമിച്ചുവേണ്ട; വിരുന്നുകള്‍ പ്രഹസനം, സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം വേണം': ബിജെപിക്കെതിരെ കെസിബിസി

ബിജപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി
Updated on
3 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി റോഡ് ഷോയ്ക്ക്‌ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ബിജെപിക്കും സംഘപരിവാറിനും എതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോള്‍ ഓര്‍ഗനൈസറില്‍ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു എന്ന് കെസിബിസി വിമര്‍ശിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് ജി പാലക്കാ പിള്ളിയാണ് ക്രൈസ്തവ സഭയുടെ മുഖപത്രമായ ദീപികയില്‍ എഴുതിയ ലേഖനത്തിലൂടെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.

തല്ലും തലോടലും ഒന്നിച്ചു വേണ്ടന്ന് ലേഖനം പറയുന്നു. മണിപ്പൂരില്‍ ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും എ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ ഈ ​​​​രാ​​​​ജ്യ​​​​ത്ത് ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​തെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

രാ​​​​ജ്യാ​​​​ന്ത​​​​ര സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സ്, ദേ​​​​ശീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ യു​​​​ണൈ​​​​റ്റ​​​​ഡ് ക്രി​​​​സ്ത്യ​​​​ൻ ഫ്ര​​​​ണ്ട് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പ്ര​​​​കാ​​​​രം, ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി ര​​​​ണ്ട് അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്ക്, വി​​​​ശി​​​​ഷ്യാ, ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് എ​​​​തി​​​​രാ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ഷംതോ​​​​റും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു. പ​​​​ത്തു​​​​വ​​​​ർ​​​​ഷം മു​​​​മ്പ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള കേ​​​​സു​​​​ക​​​​ളു​​​​ടെ അ​​​​ഞ്ചി​​​​ര​​​​ട്ടി, അ​​​​താ​​​​യ​​​​ത് 687 അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ 2023 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ന​​​​വം​​​​ബ​​​​ർ വ​​​​രെ ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി യു​​​​ണൈ​​​​റ്റ​​​​ഡ് ക്രി​​​​സ്ത്യ​​​​ൻ ഫ്ര​​​​ണ്ട് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണങ്ങ​​​​ൾ, ക​​​​ള്ള​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ​​​​ പെടു​​​​ത്ത​​​​ൽ, ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​ൽ, ആ​​​​രാ​​​​ധ​​​​ന​​​​യും വേ​​​​ദോ​​​​പ​​​​ദേ​​​​ശ ക്ലാ​​​​സു​​​​ക​​​​ളും ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് എ​​​​ന്നു​​​​ള്ള​​​​ത് ഒ​​​​രു വാ​​​​സ്ത​​​​വ​​​​മാ​​​​ണ്.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ​​​​ത്ത​​​​ന്നെ​​​​യും അ​​​​ത്ത​​​​രം അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത് തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ അ​​​​വ​​​​സ്ഥ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഐ​​​​ക്യം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ബി​​​​ജെ​​​​പി രാ​​​ഷ്‌​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വം ശ്ര​​​​മം ന​​​​ട​​​​ത്തു​​​​ന്ന​​​​തും. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​മാ​​​​യി, വി​​​​ശി​​​​ഷ്യാ ക്രൈ​​​​സ്ത​​​​വസ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി തി​​​​രു​​​​നാ​​​​ളു​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വി​​​​രു​​​​ന്നു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും സൗ​​​​ഹാ​​​​ർ​​​​ദ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ശൈ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​ലം​​​​ബി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട് ചി​​​​ല വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി. ബി​​​​ജെ​​​​പി​​​​ക്ക് ഇ​​​​നി​​​​യും കാ​​​​ര്യ​​​​മാ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലാ​​​​ത്ത കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​ ക്രൈ​​​​സ്ത​​​​വ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ പാ​​​​ർ​​​​ട്ടി ത​​​​ല​​​​ത്തി​​​​ൽ സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്താ​​​​യി ഊ​​​​ർ​​​​ജി​​​​ത ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ​​​​യോ മ​​​​റ്റ് ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ​​​​യോ ഔ​​​​ദ്യോ​​​​ഗി​​​​ക നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും ഇ​​​​നി​​​​യും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ പോ​​​​ലും, ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ബി​​​​ജെ​​​​പി എ​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക്ക് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ട് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് എ​​​​ക്കാ​​​​ല​​​​ത്തും ഉ​​​​ള്ള​​​​തെ​​​​ന്നും സൗ​​​​ഹാ​​​​ർ​​​​ദ സ​​​​മീ​​​​പ​​​​നം ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​വ​​​​ശ​​​​ത്ത് നി​​​​ര​​​​ന്ത​​​​രം ക​​​​ണ്ടു​​​​വ​​​​രു​​​​ന്നു​​​​ണ്ട്.

ഇ​​​​ത്ത​​​​രം രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും സ​​​​മ​​​​വാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​മ്പോ​​​​ൾ ത​​​​ന്നെ, ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യും ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ച് കെ​​​​ണി​​​​ക​​​​ളി​​​​ൽ അ​​​​ക​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി എ​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ മേ​​​​ൽ​​​​പ്പ​​​​റ​​​​ഞ്ഞ നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യ​​​​ശു​​​​ദ്ധി​​​​യെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. രാ​​​​ഷ്‌​​ട്ര നി​​​​ർ​​​​മി​​​​തി​​​​ക്കാ​​​​യി പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ നൽകി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും, വി​​​​വി​​​​ധ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഒ​​​​ട്ടേ​​​​റെ വൈ​​​​ദി​​​​ക​​​​ർ​​​​ക്കും സ​​​​ന്യ​​​​സ്ത​​​​ർ​​​​ക്കും, മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം ഭീ​​​​ഷ​​​​ണി​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെതി​​​​രാ​​​​യു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം നൽകുന്ന ​​​​ ഒ​​​​ന്നാ​​​​യി ദേ​​​​ശീ​​​​യ ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ മാ​​​​റു​​​​ന്ന​​​​ത് ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. ദേ​​​​ശീ​​​​യ ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻറെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ, അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ​​​​ന്യ​​​​സ്ത​​​​രെ​​​​യും പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തു​​​​ക​​​​യും കേ​​​​സി​​​​ൽ അ​​​​ക​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​ല​​​​പ്പോ​​​​ഴും വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ ഇ​​​​ടം നേ​​​​ടു​​​​ന്ന​​​​ത് ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യാ​​​​​​​​ണെന്നും ലഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ജൂ​​​​ലൈ 21ന് ​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ജാ​​​​ബു​​​​വ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ന്യ​​​​സ്ത​​​​ർ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്‌​​​​ക്കെ​​​​ത്തി​​​​യ ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മൂ​​ന്നു സ​​​​ന്യാ​​​​സാ​​​​ർ​​​​ഥി​​​​നി​​​​ക​​​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​യി ജീ​​​​വി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളാ​​​​യി​​​​ട്ടു​​​​പോ​​​​ലും അ​​​​വ​​​​രെ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 2023 മേ​യി​ൽ ക​മ്മീ​ഷ​ൻ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ന് സ​മീ​പം നൂ​റ്റ​മ്പ​ത് വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള സെന്റ് ഫ്രാ​ൻ​സി​സ് സേ​വാ​ധാം ഓ​ർ​ഫ​നേ​ജി​ൽ റെ​യ്ഡ് ന​ട​ത്തി. ഓ​ഫീ​സ് മു​റി​ക​ളും ദേ​വാ​ല​യ​വും അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത വൈ​ദി​ക​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കേ​ണ്ടി​വ​ന്നു.

'തല്ലും തലോടലും ഒരുമിച്ചുവേണ്ട; വിരുന്നുകള്‍ പ്രഹസനം, സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം വേണം': ബിജെപിക്കെതിരെ കെസിബിസി
രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച മുസ്തഫ; ചെന്നിത്തലയെ വെറുതേവിടാത്ത കരുണാകരന്റെ 'പോരാളി'

സി​സി​ടി​വി​യും കം​പ്യൂ​ട്ട​റു​ക​ളും ത​ക​രാ​റി​ലാ​ക്കി​യ അ​വ​ർ ഫോ​ണു​ക​ളും രേ​ഖ​ക​ളും മ​റ്റും പി​ടി​ച്ചെ​ടു​ത്തു. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത വൈ​ദി​ക​രെ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്. 2021 ഡി​സം​ബ​ർ 13ന് ​ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ മ​ക​ർ​പു​ര​യി​ൽ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തിന്റെ അ​ഗ​തി​മ​ന്ദി​ര​ത്തി​നും അ​തി​ന് ഒ​രു മാ​സം മു​മ്പ് മ​ധ്യ​പ്ര​ദേ​ശി​ലെ സി​സ്റ്റേ​ഴ്സ് ഓ​ഫ് ജീ​സ​സ് സ​ന്യാ​സി​നീ സ​മൂ​ഹം ന​ട​ത്തി​വ​ന്നി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഹോ​സ്റ്റ​ലി​നു​മെ​തി​രേ യു​ക്തി​ര​ഹി​ത​മാ​യ കു​റ്റാ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി കേ​സ് ചാ​ർ​ജ് ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​തും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്റെ ദു​രൂ​ഹ​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്.

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഭോ​​​​പ്പാ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ പ​​​​ർ​​​​വാ​​​​ലി​​​​യ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആഞ്ച​​​​ൽ ഗേ​​​​ൾ​​​​സ് ഹോ​​​​സ്റ്റ​​​​ലി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണ് ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ലത്തെ സം​​​​ഭ​​​​വം. ദേ​​​​ശീ​​​​യ ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി നാ​​​​ലി​​​​ന് ഹോ​​​​സ്റ്റ​​​​ലി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ചി​​​​ല ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ക​​​​യും കു​​​​ട്ടി​​​​ക​​​​ളെ നി​​​​ർ​​​​ബ​​ന്ധി​​​​ത​​​​മാ​​​​യി മ​​​​റ്റു ഷെ​​​​ൽ​​​​ട്ട​​​​ർ ഹോ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തു. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൻറെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​നി​​​​ൽ മാ​​​​ത്യു​​​​വി​​​​നെ പി​​​​ന്നീ​​​​ട് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ക്കു​​​​ക​​​​യു​​​​മു​​​​ണ്ടാ​​​​യി. ഹോ​​​​സ്റ്റ​​​​ലി​​​​ലെ 26 കു​​​​ട്ടി​​​​ക​​​​ളെ കാ​​ണാ​​നി​​ല്ല എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണ് മു​​​​ഖ്യ​​​​മാ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ഹോ​​​​സ്റ്റ​​​​ലി​​​​ൻറെ ആ​​​​രം​​​​ഭ​​​​കാ​​​​ലം മു​​​​ത​​​​ലു​​​​ള്ള ര​​​​ജി​​​​സ്റ്റ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തും പ​​​​ല​​​​പ്പോ​​​​ഴാ​​​​യി തി​​​​രി​​​​കെ സ്വ​​​​ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​ണ് ആ ​​​​കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്ന് ഹോ​​​​സ്റ്റ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ആ ​​​​കു​​​​ട്ടി​​​​ക​​​​ൾ എ​​​​ല്ലാ​​​​വ​​​​രും സ്വ​​​​ന്തം വീ​​​​ടു​​​​ക​​​​ളി​​​​ലു​​​​ണ്ടെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി, ലേഖനം പറയുന്നു.

സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നി​​ല്ല എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും തെ​​​​റ്റാ​​​​ണ്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ​​​​ക്ക് പ​​​​ഠ​​​​നാ​​​​ർ​​​​ഥം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഹോ​​​​സ്റ്റ​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ആഞ്ച​​​​ൽ. ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ച്ചു​​​​ പ​​​​ഠി​​​​ക്കു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ കു​​​​ട്ടി​​​​ക​​​​ളും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളോ ഉ​​​​ള്ള​​​​വ​​​​രും അ​​​​വ​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ പ്ര​​​​കാ​​​​രം മാ​​​​ത്രം ഹോ​​​​സ്റ്റ​​​​ലി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണ്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല, ആഞ്ച​​​​ൽ ഹോ​​​​സ്റ്റ​​​​ലി​​​​ൽ താ​​​​മ​​​​സി​​​​ച്ചു പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് വി​​​​ദ്യാ​​​​ഭ്യാ​​​​സവ​​​​കു​​​​പ്പി​​​​ൻറെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തും കു​​​​ട്ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചൈ​​​​ൽ​​​​ഡ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ ക​​​​മ്മി​​​​റ്റി​​​​ക്കും പോ​​​​ലീ​​​​സ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും യ​​​​ഥാ​​​​സ​​​​മ​​​​യം അ​​​​പ്‌​​​​ഡേ​​​​റ്റ് ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ്. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി കെ​​​​ട്ടി​​​​ടം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​താ​​​​ണെന്നും ലേഖനത്തിൽ പറയുന്നു.

വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വ​​​​ർ​​​​ഗീ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​വും ത​​ത്​​​​ഫ​​​​ല​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളു​​​​മാ​​​​ണ് മ​​​​റ്റൊ​​​​ന്ന്. സ​​​​മാ​​​​ധാ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷം പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​ക​​​​ഴി​​​​ഞ്ഞ മ​​​​ണി​​​​പ്പുർ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. ഗോ​​​​ത്രക​​​​ലാ​​​​പ​​​​ത്തി​​​​ൻറെ മ​​​​റപി​​​​ടി​​​​ച്ച് ക്രൈ​​​​സ്ത​​​​വ​​​​രെ ഉ​​​​ന്മൂല​​​​നം ചെ​​​​യ്യാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യി അ​​​​വി​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. കു​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഗു​​​​ജ​​​​റാ​​​​ത്ത് ക​​​​ലാ​​​​പം വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ നി​​​​റ​​​​യാ​​​​ൻ വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ ബി​​​​ൽ​​​​ക്കി​​​​സ് ബാ​​​​നു കേ​​​​സ് സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ മ​​​​റ്റൊ​​​​രു മു​​​​ഖം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്. സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​യി ക്രൈ​​​​സ്ത​​​​വ, അ​​​​ന്യ​​​​മ​​​​ത വി​​​​ദ്വേ​​​​ഷം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ത്ത​​​​രം വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി മാ​​​​റു​​​​ന്നു​​​ണ്ടെന്നും ലേഖനം വിമർശിക്കുന്നു.

ഒ​​​​രുവ​​​​ശ​​​​ത്ത് അ​​​​ന്യ​​​​മ​​​​ത​​​​സ്ഥ​​​​രു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി കാ​​​​ണു​​​​മ്പോ​​​​ഴും, മ​​​​റു​​​​വ​​​​ശ​​​​ത്ത് ശ​​​​ത്രു​​​​താ​​​​പ​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ൾ അ​​​​ഭം​​​​ഗു​​​​രം തു​​​​ട​​​​രു​​​​ന്ന​​​​ത് പ​​​​ച്ച​​​​യാ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​യ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​റി​​​​ൽ സ​​​​മീ​​​​പനാ​​​​ളു​​​​ക​​​​ളി​​​​ൽ പോ​​​​ലും ക​​​​ടു​​​​ത്ത ക്രൈ​​​​സ്ത​​​​വ വി​​​​ദ്വേ​​​​ഷം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. പ്ര​​​​ധാ​​​​ന​​മ​​​​ന്ത്രി ക്രി​​​​സ്​​​​മ​​​​സ് വി​​​​രു​​​​ന്നൊ​​രു​​​​ക്കു​​​​മ്പോ​​​​ൾ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​റി​​​​ൽ ക്രി​​​​സ്​​​​മ​​​​സ് അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​യ കേ​​​​സ​​​​രി ആ​​​​ഴ്ച​​​​പ്പ​​​​തി​​​​പ്പി​​​​ൻറെ ഉ​​​​ള്ള​​​​ട​​​​ക്ക​​​​വും വ്യ​​​​ത്യ​​​​സ്ത​​​​മ​​​​ല്ല. ഈ ​​​​വൈ​​​​രു​​​​ധ്യ​​​​ങ്ങ​​​​ളൊ​​​​ന്നും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രാ​​​​ണ് ഈ ​​​​നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ​​ന്ന് ആ​​​​രും ക​​​​രു​​​​തേ​​​​ണ്ട​​​​തി​​​​ല്ല.

'തല്ലും തലോടലും ഒരുമിച്ചുവേണ്ട; വിരുന്നുകള്‍ പ്രഹസനം, സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം വേണം': ബിജെപിക്കെതിരെ കെസിബിസി
സുമോ കപ്പയും കരിമഞ്ഞളും, മണ്ണിനടിയില്‍ നിധി വിളയുന്ന കൃഷിയിടം

വ​​​​ർ​​​​ഗീ​​​​യ വി​​​​ഭ​​​​ജ​​​​ന​​​​ങ്ങ​​​​ളും അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും നാ​​​​ൾ​​​​ക്കു​​​​നാ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് ഈ ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​ത്തി​​​​നു ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ല. അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും വ​​​​ർ​​​​ഗീ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൻറെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ക​​​​ലാ​​​​പ​​​​ങ്ങ​​​​ളും പ​​​​തി​​​​വാ​​​​കു​​​​ന്ന​​​​ത് അ​​​​നേ​​​​ക​​​​രെ ക​​​​ടു​​​​ത്ത അ​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​വി​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ ഒ​​​​രു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ന​​​​ൽ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ടം യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ആ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട​​​​ത് ഇ​​​​ത​​​​ര മ​​​​തവി​​​​രോ​​​​ധ​​​​വു​​​​മാ​​​​യി വ്യാ​​​​പ​​​​രി​​​​ക്കു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യും ബ​​​​ഹു​​​​സ്വ​​​​ര​​​​ത​​​​യെ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള തു​​​​റ​​​​വി പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം വി​​​​രു​​​​ന്നു​​​​ക​​​​ളും സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും വെ​​​​റും പ്ര​​​​ഹ​​​​സ​​​​ന​​​​മാ​​​​യി ത​​​​ന്നെ തു​​​​ട​​​​രും. ഉ​​​​പ​​​​രി​​​​പ്ല​​​​വ​​​​മാ​​​​യ സൗ​​​​ഹാ​​​​ർ​​​​ദനീ​​​​ക്ക​​​​ങ്ങ​​​​ള​​​​ല്ല, യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ച് എ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ ഈ ​​​​രാ​​​​ജ്യ​​​​ത്ത് ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്-ലേഖനം പറയുന്നു.

logo
The Fourth
www.thefourthnews.in